UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിവാഹേതര ലൈംഗികബന്ധം: പിതാവിന്റെ വിധിയെ തിരുത്തി വീണ്ടും ജ. ഡി വൈ ചന്ദ്രചൂഢ്

എന്നാല്‍ മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം പഴയ പരാതിക്കാരുടെ അവകാശ വാദങ്ങള്‍ അംഗീക്കുന്നതും, 1985 ലെ വിധിയെ മറികടക്കുന്നതുമായിരുന്നു മകന്‍ ഡി വൈ ചന്ദ്രചുഢ് ഉള്‍പ്പെട്ട ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ചത്.

വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി ഭരണ ഘടനാ ബെഞ്ച് ചരിത്ര വിധി പുറപ്പെടുവിക്കുമ്പോള്‍ ജ. ഡി വൈ ചന്ദ്രൂചൂഡ് തിരുത്തുന്നത് തന്റെ പിതാവിന്റെ വിധികൂടിയാണ്. 34 വര്‍ഷത്തിത്തിന് മുന്‍പ് 1985ല്‍ സൗമിനി വിഷ്ണു/ യൂനിയന്‍ ഓഫ് ഇന്ത്യ കേസില്‍ ജ. യശ്വന്ത് വിഷ്ണു ചന്ദ്രചൂഡ് പുറപ്പെടുവിച്ച വിധിയാണ് ഇപ്പോള്‍ തിരുത്തപ്പെട്ടത്. ഇതിനു മുന്‍പ്‌ സ്വകാര്യത സംബന്ധിച്ച വിധിപുറപ്പെടുവിച്ചപ്പോഴും ജ. ഡി വൈ ചന്ദ്രചൂഢ് മറികടന്നത് സ്വന്തം പിതാവിന്റെ ഉത്തരവിനെ മറികടന്നിരുന്നു.

വിവാഹേതര ലൈംഗികബന്ധം കുറ്റകരമാല്ലാതാക്കണം എന്ന് ചൂണ്ടിക്കാട്ടി ജോസഫ് ഷൈന്‍ ഉന്നയിച്ചിരുന്ന വാദങ്ങള്‍ക്ക് സമാനമായിരുന്നു സൗമിത്രി വിഷ്ണു 1985 ലും ഉന്നയിച്ചിരുന്നത്. എന്നാല്‍ അന്നത്തെ പരാതിക്കാരിയുടെ വാദങ്ങള്‍ തള്ളിക്കളഞ്ഞ ജസ്റ്റിസ് വൈ വി ചന്ദ്രചൂഡ് പരാതിക്കാരിക്കെതിരായ രൂക്ഷമായി പരാമര്‍ശങ്ങളാണ് നടത്തുകയും. വാദങ്ങള്‍ക്ക് നിയമ സാധുതയില്ലെന്നും വിധിക്കുകയായിരുന്നു. ഇതുപ്രകാരം
വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാവുന്നതല്ലെന്നും അത് പരുഷനെ മാത്രം ശിക്ഷിക്കുന്നത് വ്യവസ്ഥകള്‍ ശരിവക്കുകയുമായിരുന്നു.

പുരുഷന്‍ സ്ത്രീകളെ വശീകരിക്കുന്നവരാണെന്നും, സ്തീകള്‍ കുഴപ്പക്കാരല്ലെന്നുമായിരുന്നു 1985 ലെ വിധിയിലെ പ്രധാന പരാമര്‍ശം. സമൂഹത്തിലെ പൊതു ധാരണയെ മുന്‍നിര്‍ത്തിയായിരുന്നു വൈവി ചന്ദ്രചുഢിന്റെ വിധി. എന്നാല്‍ മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം പഴയ പരാതിക്കാരുടെ അവകാശ വാദങ്ങള്‍ അംഗീക്കുന്നതും, 1985 ലെ വിധിയെ മറികടക്കുന്നതുമായിരുന്നു മകന്‍ ഡി വൈ ചന്ദ്രചുഢ് ഉള്‍പ്പെട്ട ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ചത്. മുന്‍ വിധിയോട് എതിര്‍പ്പ് പ്രകടിപ്പിക്കാനും വിധി പ്രസ്്താവത്തിനിടെ ചന്ദ്രചുഢ് തയ്യാറായി.

വ്യക്തികളുടെ അന്തസ്സും വ്യക്തി സ്വാതന്ത്രവും മുന്‍നിര്‍ത്തിയാണ് ഡി വൈ ചന്ദ്രചൂഡിന്റെ ഉള്‍പ്പെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിധി. സ്ത്രീകള്‍ക്ക് തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്യമുണ്ടെന്നും ജോസഫ് ഷൈന്‍ കേസില്‍ കോടതി വ്യക്തമാക്കുന്നു.

എന്നാല്‍ 497ാം വകുപ്പ് വ്യവസ്ഥചെയ്യുന്ന വ്യഭിചാര നിരോധനം ചോദ്യം ചെയ്തുകൊണ്ട് 1954 ലാണ് ആദ്യമായി ഹരജി സമര്‍രപ്പിക്കപ്പെടുന്നത്. നിയമപ്രകാരം നടപടികളില്‍ നിന്നും സ്ത്രീകളെ ഒഴിവാക്കിയത് ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹരജി. യുസഫ് അബ്ദുള്‍അസീസ് / ബോംബെ സ്‌റ്റേറ്റ് കേസില്‍ ഇത് സ്ത്രീകള്‍ക്ക് ഗൂണകരമാണ് വ്യക്തമാക്കി സുപ്രിം കോടതി കേസ് തള്ളുകയായിരുന്നു. എന്നാല്‍ സുപ്രീം കോടതിയുടെ പുതിയ വിധിയോടെ 1954, 1985 വിധികള്‍ റദ്ദാക്കപ്പെടുകയാണുണ്ടായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍