UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പികെ ശശിക്കെതിരെ യുവതി പോലീസിനെ സമീപിച്ചാല്‍ കേസ് ശക്തമാവും: ജസ്റ്റിസ് കമാല്‍പാഷ

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് അവര്‍ വ്യക്തമാക്കണം. അല്ലെങ്കില്‍ അവര്‍ ചുമതലപ്പെടുത്തിയവര്‍ ഇതിന് തയ്യാറാവണം.

ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരായ ലൈംഗീകാരോപണത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ യുവതി പരാതിയുമായി രംഗത്തെത്തണമെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കമാല്‍ പാഷ. നിലവിലെ ആരോപണങ്ങള്‍ പ്രകാരം എംഎല്‍എക്ക് എതിരേ ബലാല്‍സംഗത്തിന് ശ്രമിച്ചെന്ന തരത്തില്‍ കേസ് എടുക്കാവുന്നതാണ്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ പോലീസിനു മുന്നില്‍ വ്യക്തമായ പരാതി ഉണ്ടാവണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് അവര്‍ വ്യക്തമാക്കണം. അല്ലെങ്കില്‍ അവര്‍ ചുമതലപ്പെടുത്തിയവര്‍ ഇതിന് തയ്യാറാവണം. ഇതുമല്ലെങ്കില്‍ യുവതി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ സ്ഥിരീകരിക്കണം. ഇത്തരം സാഹചര്യങ്ങളില്‍ മാത്രമേ പോലീസിന് മൊഴിയെടുക്കാനാവു. അല്ലാത്തപക്ഷം ഇടപെട്ട ഉദ്യോഗസ്ഥര്‍ക്ക് ബുദ്ധിമുട്ടാവും, സ്വമേധയാ എടുത്ത കേസുകള്‍ നിലനില്‍ക്കില്ലെന്നും കമാല്‍ പാഷ പറയുന്നു.

വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മുന്നാമതൊരാള്‍ക്ക് പരാതി നല്‍കാനാവില്ല. അത്തരം പരാതികള്‍ വെറും ആരോപണങ്ങള്‍ മാത്രമായിരിക്കും. ഇന്ത്യന്‍ നിയമങ്ങള്‍ പ്രകാരം കേട്ടകാര്യങ്ങള്‍ തെളിവായി പരിഗണിക്കാനാവില്ലെന്നത് തിരിച്ചടിയാവും. കേന്ദ്ര വനിതാ കമ്മീഷന്‍ നിലവില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇവര്‍ നേരിട്ടെത്തി മൊഴിയെടുക്കുമെന്നാണ് അറിയിയുന്നത്. എന്നാല്‍ നടപടിയോട് പ്രതികരിക്കാതിരാക്കാന്‍ പെണ്‍കുട്ടിക്ക് കഴിയും. ഇവിടെ പരാതി നിഷേധിക്കാന്‍ സാധ്യയുണ്ടെന്നും കമാല്‍ പാഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറയുന്നു.

പരാതി അട്ടിമറിക്കാനുള്ള സാധ്യത നിലവില്‍ കൂടുലാണ്. അധികാരവും സ്വാധീനവും ഉള്ള അളുകളുമായി ബന്ധപ്പെട്ട ആരോപണമായതിനാല്‍ ഇതിന്റെ സാധ്യതയും തള്ളിക്കളയാനാവില്ല. എന്നാല്‍ സ്ത്രീകള്‍ ഉപഭോഗ വസ്തുക്കള്‍ അല്ലെന്ന് സ്ത്രീകള്‍ തെളിയിക്കണം, പൊതു പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സമൂഹം സ്ത്രീകളോട് മാന്യമായ പെരുമാറുന്ന സ്ഥിതിയുണ്ടവണമെന്നും. ഇല്ലെങ്കില്‍ സ്ത്രീത്വത്തിനേറ്റ അപമാനമായി സംഭവം മാറും. സമൂഹത്തിന് മാതൃകയാവേണ്ട ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും വേലിതന്നെ വിളുവ് തിന്നുന്ന നിലപാടുകള്‍ ഉണ്ടാവരുതെന്നും പാഷ ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍