UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കടുത്ത പനിയും ചുമയും – കെ ആര്‍ ഗൗരിയമ്മ ആശുപത്രിയില്‍

ഗൗരിയമ്മയുടെ ആരോഗ്യനില തൃപ്തികരമാണ് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കടുത്ത പനിയും ചുമയുമുള്ളതിനാല്‍ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ കെ ആര്‍ ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഗൗരിയമ്മയെ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തില്‍ നിന്ന് തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയെങ്കിലും 100 വയസുകാരിയായ ഗൗരിയമ്മയുടെ ആരോഗ്യനില തൃപ്തികരമാണ് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍