UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കമല്‍ഹാസന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയാന്‍ ട്രംപിന്റ മുന്‍ പ്രചാരകനും

നിലവില്‍ അരിസോണ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കുടിയായ അവിനാശ് ഇരഗവരപു വൈഎസ് ആര്‍ കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്.

കമല്‍ഹാസന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയാന്‍ ട്രംപിന്റ മുന്‍ പ്രചാരകനുംമക്കല്‍ നീതീ മയ്യം എന്ന രാഷ്ട്രീയ പാര്‍ട്ടിയുമായി തമിഴ്‌നാട് തിരഞ്ഞെടുപ്പില്‍ സജീവമാന്‍ ശ്രമിക്കുന്ന പ്രശസ്ത സിനിമ താരം കമല്‍ഹാസന് രാഷ്ട്രീയ തന്ത്രം മെനയാന്‍ ട്രംപിന്റെ മുന്‍ പ്രചാരകനും. യുഎസ് തിഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ പ്രചാരണങ്ങള്‍ക്കായി അവസാന ഘട്ടതില്‍ ചുക്കാന്‍ പിടിച്ച ആന്ധ്ര സ്വദേശി അവിനാശ് ഇരഗവരപുവാണ് കമലിന് വേണ്ടി തന്ത്രങ്ങള്‍ മെനയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കോയമ്പത്തൂര്‍ മേഖലകളില്‍ നടന്ന പ്രചാരണങ്ങള്‍ക്ക് ശേഷം താരം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

രാജ്യത്തെ മറ്റ് രാഷ്ട്രീയ കക്ഷികളില്‍ നിന്നും വ്യത്യാസമായ പ്രചാരണങ്ങള്‍ നടത്തി തന്റെ അഴിമതി വിരുദ്ധ മുദ്രാവാക്യങ്ങള്‍ യുവാക്കള്‍ ഉള്‍പ്പെടെയുള്ളവരില്‍ എത്തിക്കുകയാണ് പ്രഫഷണല്‍ തന്ത്രങ്ങളുടെ കൂട്ടു പിടിക്കുന്നതിലൂടെ കമല്‍ ലക്ഷ്യമാക്കുന്നത്. ഇതിനായാണ് കമല്‍ഹാസന്‍ ലഖ്‌നോ ഐഐഎമ്മില്‍ നിന്നും എംബിഎ ബിരുദധാരികൂടിയായ അവിനാശിന്റെ സേവനം തേടിയത്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ട്രംപ് അനുമോദിച്ച വ്യക്തികൂടിയാണ്. നിലവില്‍ അരിസോണ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കുടിയായ അവിനാശ് ഇരഗവരപു വൈഎസ് ആര്‍ കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്.

നിലവില്‍ പാര്‍ട്ടിയിലെ പ്രമുഖ പ്രവര്‍ത്തകരുമായി സംവദിച്ച് സംഘടന പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുകയും, കലാലയങ്ങള്‍ ഉള്‍പ്പെടെയു്ള്ള ഇടങ്ങില്‍ ശ്രദ്ധ ചെലുത്തി വിദ്യാര്‍ഥികളെയും യുവജനങ്ങളെയും ഇടയില്‍ സ്വാധീനം ചെലുത്തുകയുമാണ് കമലിന്റെ നീക്കങ്ങള്‍. കൂടാതെ മാതൃകാഗ്രാമങ്ങള്‍ സൃഷ്ടിച്ച് പ്രചാരണം കൊഴുപ്പിക്കാനും മക്കല്‍ നീതി മയ്യം ലക്ഷ്യമിടുന്നുണ്ട്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലും മല്‍സരിക്കാനില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്ന കമല്‍ഹാസന്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശക്തമായ സാന്നിധ്യം അവാനുള്ള ശ്രമത്തിലാണ്.

കമല്‍ ഹാസന്റെ പാര്‍ട്ടി വെബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് നികുതി വെട്ടിക്കാനായി കേമാന്‍ ദ്വീപിലോ? എന്താണ് വസ്തുത?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍