UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രളയത്തിനിടെ ജര്‍മനിയാത്ര; മന്ത്രി കെ രാജുവിനെ തള്ളിപ്പറഞ്ഞ് കാനം; രാജിയിലേക്കോ?

രാജുവിനെതിരെ നടപടിയുണ്ടാകുമെന്ന കാര്യത്തില്‍ പാര്‍ട്ടി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. നിലവില്‍ അത് പുറത്തുപറയേണ്ട കാര്യമില്ല, പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്നമാണ് കാനം വ്യക്തമാക്കി.

കേരളം ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയക്കെടുതി നേരിട്ട സമയത്ത് മന്ത്രി കെ. രാജു വിദേശത്ത് പോയത് ശരിയായില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മന്ത്രിക്കെതിരെ നടപടി സംബന്ധിച്ച തീരുമാനം പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കാനം പ്രതികരിച്ചു. രാജുവിനെ പാര്‍ട്ടി തിരിച്ചു വിളിച്ചിരുന്നു. ഇതുപ്രകാരം അദ്ദേഹം ഇന്ന് തിരിച്ചെത്തുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

മന്ത്രി കെ. രാജുവിനെതിരെ നടപടിയുണ്ടാകുമെന്ന കാര്യത്തില്‍ പാര്‍ട്ടി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അദ്ദേഹം തിരിച്ചെത്തിയതിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. നിലവില്‍ അത് പുറത്തുപറയേണ്ട കാര്യമില്ല, പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്നമാണ് കാനം വ്യക്തമാക്കി.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് പുറമെ 22 ന് മലയാളി സംഘടനയുടെ ഓണാഘോഷം എന്നിവയില്‍ പങ്കെടുക്കാനായാണ് ഓഗസ്റ്റ് 16 ന് രാജു ജര്‍മനിയിലേക്ക് പോയത്. പളയക്കെടുതി നേരിടുന്നതിന് കോട്ടയം ജില്ലയുടെ ചുമതലയുള്ള മന്ത്രിയായിരുന്നു കെ രാജു.

തീര്‍ത്തും പ്രതികൂലമായ സാഹചര്യത്തില്‍ മന്ത്രി നടത്തിയ വിദേശ യാത്രയില്‍ സിപിഐ കേന്ദ്ര നേതൃത്വവും ഇക്കാര്യത്തില്‍ അസന്തുഷ്ടി പ്രകടിപ്പിച്ചു. ദേശീയ മാധ്യമങ്ങളിലും വാര്‍ത്തയായതിനെത്തുടര്‍ന്നു ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി കേരള നേതാക്കളോടു വിവരം തേടി. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഇന്നു ചേരാനിരുന്ന നിര്‍വാഹകസമിതി യോഗം മാറ്റിവച്ചു. നിലവില്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ സംസ്ഥാന നിര്‍വാഹക സമിതിയും കൗണ്‍സിലും ചേരാന്‍ നിശ്ചയിച്ചിട്ടുണ്ട്. വനം മന്ത്രിയുടെ നടപടിയെ തള്ളി മന്ത്രിയെ തള്ളി മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. യാത്ര തിരിക്കുന്നതിനു മുമ്പായി സിപിഐ നേതൃത്വത്തെയോ പാര്‍ട്ടി സെന്ററിനെയോ ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ എന്തെങ്കിലും പുനരാലോചന വേണമോയെന്നും മന്ത്രി ചോദിച്ചിരുന്നില്ലെന്നുമാണ് വിവരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍