UPDATES

കോൺഗ്രസ് വിമതൻ പികെ രാഗേഷ് യുഡിഎഫിനെ പിന്തുണച്ചു, കണ്ണൂർ കോർപ്പറേഷൻ എൽഡിഎഫിന് നഷ്ടപ്പെട്ടു

പി.കെ രാഗേഷ് ഡപ്യൂട്ടി മേയര്‍ സ്ഥാനത്ത് തുടരും.

കണ്ണൂർ കോർപ്പറേഷൻ ഭരണം എൽഡിഎഫിന് നഷ്ടപ്പെട്ടു. പ്രതിക്ഷമായ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം കോണ്‍ഗ്രസ് വിമതൻ പി.കെ രാഗേഷിന്റെ പിന്തുണയോടെ പാസായി. ഇതോടെ എൽഡിഎഫിന് മേയർ സ്ഥാനം നഷ്പ്പെട്ടു. കോർപ്പറേഷനായി മാറിയ ശേഷം നിലവിൽ വന്ന ആദ്യ ഭരണ സമതിയാണ് കാലാവധി പൂർത്തിയാക്കും മുൻപ് അധികാരത്തിൽ നിന്നും പുറത്താക്കപ്പെടുന്നത്.

അന്‍പത്തിയഞ്ച് അംഗങ്ങളുളള കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ഇരുപത്തിയേഴ് വീതമാണ് അംഗസംഖ്യ. കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷിന്റെ പിന്തുണയോടെയായിരുന്നു കോര്‍പ്പറേഷന്‍ ഭരണം എല്‍.ഡി.എഫിന് ലഭിച്ചത്. എന്നാൽ പി.കെ രാഗേഷിന്റെ പിന്തുണ ഉറപ്പിച്ച ശേഷമായിരുന്നു ഇത്തവണ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. രഹസ്യ ബാലറ്റിലൂടെയായിരുന്നു വോട്ടെടുപ്പ്. രാവിലെ 9 മുതലാണ് അവിശ്വാസ പ്രമേയത്തിന്മേലുളള ചര്‍ച്ച ആരംഭിച്ചിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സംരക്ഷണത്തിലായിരുന്നു നടപടികൾ പുരോഗമിച്ചത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമയത്താണ് പി.കെ രാഗേഷ് വീണ്ടു കോൺഗ്രസിനോട് അടുക്കുന്നതായി സൂചനകൾ പുറത്ത് വന്നത്. കണ്ണൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി കെ.സുധാകരന് പരസ്യമായി പിന്തുണ പ്രഖ്യാപിക്കാനും അന്ന് രാഗേഷ് തയ്യാറായിരുന്നു.

അതേസമയം, അവിശ്വാസം പാസായതോടെ ഭരണസമിയുടെ അടുത്ത ഒരു വർഷ കാലാവധിയിൽ ആദ്യ ആറ് മാസം മേയര്‍ സ്ഥാനം കോണ്‍ഗ്രസിലെ സുമാ ബാലകൃഷ്ണനും ശേഷമുളള ആറ് മാസം ലീഗിലെ സി.സീനത്തിനും നല്‍കാനാണ് യു.ഡി.എഫ് തീരുമാനം. പി.കെ രാഗേഷ് ഡപ്യൂട്ടി മേയര്‍ സ്ഥാനത്ത് തുടരും.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍