UPDATES

കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യത്തെ വന്‍ സ്വര്‍ണവേട്ട – 4.15 കോടി രൂപയുടെ സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ പിടിച്ചു

ഇന്ന് രാവിലെ ഷാര്‍ജയില്‍ നിന്നും ദുബായില്‍ നിന്നുമുള്ള വിമാനങ്ങളിലായി വന്ന നാല് പേരില്‍ നിന്നാണ് സ്വര്‍ണ ബിസ്‌കറ്റുകള്‍ പിടിച്ചെടുത്തത്.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 4.15 കോടി രൂപയുടെ സ്വര്‍ണ ബിസ്‌കറ്റുകള്‍ പിടിച്ചെടുത്തു. 11.29 കിലോയുടെ സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഇന്ന് രാവിലെ ഷാര്‍ജയില്‍ നിന്നും ദുബായില്‍ നിന്നുമുള്ള വിമാനങ്ങളിലായി വന്ന നാല് പേരില്‍ നിന്നാണ് സ്വര്‍ണ ബിസ്‌കറ്റുകള്‍ പിടിച്ചെടുത്തത്. സ്വര്‍ണക്കടത്ത് സംബന്ധിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് വരുകയാണ്.

ഡിആര്‍ഐ (ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സ്) ആണ് സ്വര്‍ണം പിടിച്ചെടുത്തത്. കോഴിക്കോട് ജില്ലയില്‍ നിന്ന് 3.2 കിലോ സ്വര്‍ണവും പിടിച്ചെടുത്തു. ബാലുശ്ശേരി, പാലാഴി എന്നിവിടങ്ങളില്‍ നിന്നാണിത്. വിമാനത്താവളത്തില്‍ പിടികൂടിയവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇത്. കോഴിക്കോട്, കണ്ണൂര്‍, വയനാട്, ബംഗളൂരു എന്നിവിടങ്ങളില്‍ താമസിക്കുന്നവരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തിരിക്കുന്നത്.

ഇന്ന് പുലര്‍ച്ചെ ദുബായില്‍ നിന്നുള്ള ഗോ എയര്‍ വിമാനത്തിലെത്തിയ കണ്ണൂര്‍ പാനൂര്‍ സ്വദേശിയില്‍ നിന്ന് 2900 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. മൈക്രോവേവ് അവന് അകത്ത് വച്ചാണ് ഇയാള്‍ സ്വര്‍ണം കടത്തിയത്. ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരായ രണ്ട് പേരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍