UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നഗരസഭയുടെ ഇടപെടലിൽ ഓഡിറ്റോറിയത്തിന്റെ നിർമ്മാണം മുടങ്ങി, കണ്ണൂരിൽ പ്രവാസി വ്യവസായി ജീവനൊടുക്കി

നിർമ്മാണം പൂർത്തിയായി കെട്ടിട നമ്പറിന് അപേക്ഷ നൽകിയപ്പോൾ ചെറിയ കാരണങ്ങൾ പറഞ്ഞ് നഗരസഭ നിരന്തരം അപേക്ഷ മടക്കിയിരുന്നെന്ന് സജനുമായി ബന്ധപ്പെട്ടവർ ആരോപിച്ചു.

അധികൃതരുടെ ഇടപെടലിൽ വ്യവസായം ആരംഭിക്കാനാവാതെ പ്രവാസി സംരംഭകൻ ജീവനൊടുക്കിയതായി റിപ്പോർട്ട്. കണ്ണൂർ കൊറ്റാളി സ്വദേശി സജൻ പാറയിലാണ് ആന്തൂർ നഗരസഭയുടെ അനാസ്ഥയിൽ ജീവിതം മുട്ടി ആത്മഹത്യ ചെയ്തത്. കോടികൾ മുടക്കി നിർമ്മിച്ച ആഡിറ്റോറിയത്തിന് നഗരസഭ പ്രവർത്തനാനുമതി വൈകിയതിന് പിന്നാലെയാണ് സജൻ ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ട്.

ഇന്ന് പുലർച്ചെയാണ് കൊറ്റാളിയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ സജനെ കണ്ടെത്തിയത്. സജന് ഭാര്യയും രണ്ട് മക്കളുമുണ്ട്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. 20 വര്‍ഷത്തോളമായി നൈജീരിയയില്‍ ബിസിനസ് ചെയ്ത് വരികയായിരുന്നു സജൻ.

വിദേശത്ത് ജോലിനോക്കിയിരുന്ന സജൻ കണ്ണൂർ ബക്കളത്ത് കൺവെൻഷൻ സെന്റർ നിർമ്മിക്കാൻ ഒരുങ്ങുകയായിരുന്നു. പതിനാറ് കോടിയോളം രൂപ മുതൽ മുടക്കിലായിരുന്നു നിർമാണം. നിർമ്മാണം പൂർത്തിയായി കെട്ടിട നമ്പറിന് അപേക്ഷ നൽകിയപ്പോൾ ചെറിയ കാരണങ്ങൾ പറഞ്ഞ് നഗരസഭ നിരന്തരം അപേക്ഷ മടക്കിയിരുന്നെന്ന് സജനുമായി ബന്ധപ്പെട്ടവർ ആരോപിച്ചു.

നിർമ്മാണ പ്രവർത്തനം നടന്നുകൊണ്ടിരിക്കെ നിയമലംഘനം ഉണ്ടെന്ന് പറഞ്ഞ് നഗരസഭ കെട്ടിടത്തിന്‍റെ ഒരു ഭാഗം പൊളിക്കാൻ ആവശ്യപ്പെട്ടിരുന്നു ഇതിനെതിരെ സജൻ നൽകിയ പരാതിയിൽ ഉന്നതല സംഘം അന്വേഷണം നടത്തി നിയമലംഘനമില്ലെന്ന് കണ്ടെത്തിയെന്നും കെട്ടിട നിർമാണത്തിന്റെ ചുമതലയുള്ള പാർത്ഥ ബിൽഡേഴ്സ് മാനേജർ ആരോപിച്ചു.

വിഷയത്തിൽ ഉദ്യോഗസ്ഥരുടെ നിലപാട് നഗരസഭ ചെയർപേഴ്സനോട് പലവട്ടം അറിയിച്ചിരുന്നെന്നും, പറഞ്ഞെങ്കിലും കേൾക്കാൻ പോലും തയ്യാറായില്ലെന്നും പാർത്ഥ ബിൽഡേഴ്സ് മാനേജർ സജീവൻ പറയുന്നു. എന്നാൽ അനുമതി വൈകിച്ചില്ല എന്നാണ് നഗരസഭയുടെ വിശദീകരണം. സ്വാഭാവിക നടപടി ക്രമങ്ങൾ പൂർത്തീകരിക്കാനുള്ള സമയം എടുക്കുക മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം അധികൃതർ വ്യക്തമാക്കുന്നു.

 

കാർഷികമേഖലയിൽ 25 ലക്ഷം കോടി ചെലവാക്കാനുള്ള മോദിയുടെ പദ്ധതി എങ്ങനെ നടപ്പാക്കുമെന്ന് ലോക വ്യാപാര സംഘടന

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍