UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോൺഗ്രസ് സംഘപരിവാറുകാരെപോലെ പ്രവർത്തിക്കരുത്: കാന്തപുരം

ഒരു പശുവിനെയും കൊല്ലാതെ സംരക്ഷിക്കണമെന്നു വാദിക്കുന്നവർ ഭൂമിയിൽ സ്വാഭാവികമായി നടക്കേണ്ട ആവാസ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്.

മതേതര ചരിത്രവും നിലപാടുകളും സ്വീകരിച്ചു ഇന്ത്യയിൽ വളർന്നുവന്ന രാഷ്ട്രീയ പാർട്ടികൾ വർഗീയവത്കരിക്കപ്പെടുന്നത് അപകടമാണെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. മധ്യപ്രദേശിൽ പശുക്കടത്തിന്റെ പേരിൽ അഞ്ചു പേർക്കെതിരെ ദേശീയ സുരക്ഷാ നിയമം പ്രയോഗിച്ചു കേസെടുത്ത കോൺഗ്രസ് സർക്കാർ നടപടിയെ പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമർമശനം.

മതേതരത്വ നിലപടുകളുമായി നിലവിൽ ഊന്നി നിന്നുകൊണ്ട് രാജ്യത്തെ കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച കോൺഗ്രസ് സംഘ്പരിവാറുകാരെപ്പോലെയാവരുതെന്നും അദ്ദേഹം പറഞ്ഞു. ഒരു പശുവിനെയും കൊല്ലാതെ സംരക്ഷിക്കണമെന്നു വാദിക്കുന്നവർ ഭൂമിയിൽ സ്വാഭാവികമായി നടക്കേണ്ട ആവാസ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. ഇന്ത്യയിലെ ലക്ഷക്കണക്കിന് ജനങ്ങൾ കന്നുകാലികളെ വളർത്തിയും വിൽപ്പന നടത്തിയും ആവശ്യക്കാർക്ക് മാംസമായി നൽകിയും അവയുടെ തോൽ വിൽപന നടത്തിയുമാണ് ജീവിക്കുന്നത്. തൊഴിലില്ലായ്മ കാരണം ദശലക്ഷക്കണക്കിന് മനുഷ്യർ പ്രയാസപ്പെടുന്ന ഒരു രാജ്യത്ത് നൂറ്റണ്ടുകളായി നാൽക്കാലി കൃഷിയിലും, മാംസ വിൽപ്പനയിലുമായി കഴിയുന്ന ലക്ഷക്കണക്കിന് മനുഷ്യരെ പട്ടിണിയിലേക്ക് തള്ളിവിടുന്ന സംഘപരിവാർ പ്രസ്ഥാനങ്ങൾ രാജ്യത്തെ ദുർബലപ്പെടുത്തുകയാണ്.
ഉത്തരേന്ത്യയിൽ വർഗീയത മൂർച്ചപ്പെടുത്തൽ ലക്ഷ്യമാക്കി നടത്തുന്ന ഇത്തരം അക്രമസ്വഭാവങ്ങളിൽ മതേതരത്വ ചരിത്രമുള്ള കോൺഗ്രസ് സർക്കാറുകൾ വീഴരുത് . ഇന്ത്യക്ക് ഇപ്പോൾ ആവശ്യം എല്ലാ ജനവിഭാഗങ്ങളെയും പരിഗണിക്കുകയും വർഗീയതയെ അമർച്ച ചെയ്യുകയും ബഹുസ്വര നിലപാടുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഭരണകൂടങ്ങളെയാണ്. കോൺഗ്രസ് അതിന്റെ ചരിത്രപരമായ സാഹിഷ്ണുതാ നിലപാടുകളെ ഹൃദയത്തോട് ചേർത്തുനിറുത്തുണമെന്നും അരക്ഷിതരാക്കപ്പെടുന്ന മുസ്‌ലിംകളെയും ദളിതുകളെയും സംരക്ഷിക്കുന്ന സമീപനം സ്വീകരിക്കണമെന്നും കാന്തപുരം പ്രസ്‌താവനയിൽ പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍