UPDATES

ട്രെന്‍ഡിങ്ങ്

അമിത് ഷായെ ‘പറപ്പിക്കാൻ ആള്‍മാറാട്ടം’; കാർഗിൽ ഹീറോയായ ബിഎസ്എഫ് വൈമാനികനെതിരെ അന്വേഷണം

പരിശോധനയിൽ സഗ്വാൻ തനിക്ക് വേണ്ടി സ്വമേധയാ ബിഎസ്എഫിന്റെ പേരിൽ ശുപാർശ സമർപ്പിച്ചതായിരുന്നെന്ന് കണ്ടെത്തുകയായിരുന്നു

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് വേണ്ടി ഹെലികോപ്റ്റർ പറത്താൻ ആൾമാറാട്ടം നടത്തിയ സംഭവത്തിൽ അന്വേഷണം. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികൻ വിങ് കമാണ്ടർ (റിട്ട) ജെ എസ് സഗ്വൻ ആൾമാറാട്ടം നടത്തിയെന്നും ഇതിനായി വ്യാജ രേഖകൾ ഉണ്ടാക്കിയെന്നുമുള്ള ആരോപണത്തിലാണ് ബിഎസ്എഫ് എയർ വിങ് അന്വേഷണം പ്രഖ്യാപിച്ചത്. ബിഎസ്എഫിന് പുറമെ ഡൽഹി പോലീസും വിഷയത്തിൽ അന്വേഷണം നടത്തുന്നുണ്ട്.

ഇക്കഴിഞ്ഞ ജൂൺ- ജൂലായ് മാസത്തിലാണ് സംഭവം. പ്രമുഖ എഞ്ചിനീയറിങ്ങ് കമ്പനിയായ എൽ & ടി ക്ക് ലഭിച്ച ബിഎസ്എഫ് എയർ വിങിന്റെ ഇ മെയിലുകളുടെ നീണ്ട നിരയാണ് തുടക്കം. അഭ്യന്തമന്ത്രി അമിത് ഷായ്ക്ക് സഞ്ചരിക്കാനുള്ള ഹെലികോപ്റ്റർ നിയന്ത്രിക്കാൻ വിങ് കമാണ്ടർ (റിട്ട) ജെ എസ് സഗ്വന് അവസരം നൽകാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം.

ജെ എസ് സഗ്വൻ മികച്ച പൈലറ്റാണെന്നും 4000 മണിക്കൂറിലധികം പറന്ന അനുഭവമുണ്ടെന്നുമായിരുന്നു അവകാശവാദം. ഉന്നത ശുപാർശയുടെ പുറത്ത് ഇക്കഴിഞ്ഞ ജൂലായിൽ സഗ്വാന് ഹെലികോപ്റ്റർ നിയന്ത്രിക്കാനുള്ള അവസരവും ലഭിച്ചു. ചെന്നൈ- ഡൽഹി, ഡൽഹി-മുംബൈ റൂട്ടിലായിരുന്നു സർവീസ്.

ഇതിനിടെയായിരുന്നു എൽ&ടി തങ്ങൾക്ക് ലഭിച്ച ശുപാർശയെ കുറച്ച് ബിഎസ്എഫ് എയർ വിങുമായി പങ്കുവച്ചത്. എന്നാൽ അത്തരമൊരു ശുപാർശ നൽകിയിട്ടില്ലെന്നായുന്നു മറുപടി. ഇതിന് പുറമെ സഗ്വാൻ കോ-പൈലറ്റ് അല്ലെന്നും, പൈലറ്റ് -ഇൻ-കമാൻഡ് മാത്രമാണെന്നും വ്യക്തമാക്കുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ സഗ്വാൻ ബിഎസ്എഫിന്റെ പേരിൽ ശുപാർശ സമർപ്പിച്ചതായിരുന്നെന്ന് കണ്ടെത്തുകയായിരുന്നു. ഇ-മെയിലിൽ നൽകിയിരുന്ന വെരിഫിക്കേഷൺ നമ്പർ പോലും സ്വന്തമായിരുന്നെന്നും കണ്ടെത്തി. ഇതിന് പുറെമെ  ഒരു വിഐപിയുമായുള്ള സർവീസിന് ഒരു പൈലറ്റിന് കുറഞ്ഞത് 500 മണിക്കൂർ വിമാനം പറത്തിയതിന്റെ പരിചയം ആവശ്യമാണ്. ആഭ്യന്തരമന്ത്രിയെ പോലുള്ളവരാകുമ്പോൾ ഇത് 1000 മണിക്കൂറിൽ കൂടുതലാണ്. എന്നാൽ ബി‌എസ്‌എഫിന്റെ പ്രാഥമിക അന്വേഷണത്തിൽ ഉദ്യോഗസ്ഥന്‍ തന്റെ പ്രവർത്തി പരിചയം തിരുത്തിയതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ആരോപണം വളരെ ഗുരുതരമാണെന്ന് ബി‌എസ്‌എഫ് എ‌ഡി‌ജി എസ് എസ് ചഹർ പറഞ്ഞു. കേസിൽ ശക്തമായ നപടികൾ സ്വീകരിക്കും. വിശദമായ അന്വേഷണം നടത്തുകയും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് കർശനമായ ശിക്ഷ നൽകും. കേസ് അന്വേഷണത്തിൽ പോലീസിന് എല്ലാ സഹകരണവും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍