UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിതാവിന്റെ വഴിയേ ഭയമില്ലാതെ; അച്ഛന്റെ അതേ ബറ്റാലിയനില്‍ ജോലിനേടി കാര്‍ഗില്‍ രക്തസാക്ഷിയുടെ മകന്‍

പിതാവ് ജോലിനോക്കിയിരുന്ന അതേ ബറ്റാലിയന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഹിതേഷ് പ്രതികരിച്ചു.

1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ബച്ചന്‍ സിങ്ങ് എന്ന തന്റെ പിതാവ് കൊല്ലപ്പെടുമ്പോള്‍ ആറുവയസ്സായിരുന്നു ഹിതേഷ് കുമാറിന് പ്രായം. പത്തൊന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഡറാഡൂണിലെ മിലിറ്ററി അക്കാദമിയില്‍ നിന്നും പുറത്തിറങ്ങിയ പുതിയ ബാച്ച് സൈനികരില്‍ ആ രക്ത സാക്ഷിയുടെ മകനും ഉണ്ടായിരുന്നു. ലാന്‍സ് നായിക് ഹിതേഷ് കുമാര്‍. എന്നാല്‍ ഇതു മാത്രമല്ല പ്രത്യേകത തന്റെ പിതാവ് സേവനം ചെയ്ത അതേ സെക്കന്റ് ബറ്റാലിയന്‍ രജപുത്ര റൈഫിള്‍സില്‍ തന്നെയാണ് ഹിതേഷിനും പോസ്റ്റിങ്ങ് ലഭിച്ചത്.

ഇതെന്റെ സ്വപ്‌നമായിരുന്നു പിതാവിനെ പോലെ സൈന്യത്തിന്റെ ഭാഗമാവുക എന്നത്. അമ്മയുടെയും, എന്നാല്‍ പിതാവ് ജോലിനോക്കിയിരുന്ന അതേ ബറ്റാലിയന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ഹിതേഷ് പ്രതികരിച്ചു.
ധീരനായ സൈനികനായിരുന്നു ബച്ചന്‍ സിങ് എന്ന അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ അനുസ്മരിച്ചു. തലയില്‍ വെടിയേറ്റാണ് അദ്ദേഹം മരിച്ചത്. രൂക്ഷ പോരാട്ടം നടന്ന ആ ദിവസം 17 സൈനികര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ബച്ചന്റെ മകന്‍ പിതാവിന്റെ പാത തന്നെ തിരഞ്ഞെടുത്തലില്‍ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു ഋഷിപാല്‍ സിങ് പറഞ്ഞു.

1992 ജൂണ്‍ 12ന് കാര്‍ഗിലിലെ തോലോലിങ്ങില്‍ വച്ചായിരുന്നു ബച്ചന്‍ സിങ്ങ് കൊല്ലപ്പെട്ടത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍