UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നേതൃത്വം പോലും ഇല്ലാത്ത അവസ്ഥ, കോൺഗ്രസ് ബിജെപിക്ക് ആളെ കൂട്ടിക്കൊടുക്കുന്നവരായി മാറി: പിണറായി വിജയൻ

അങ്ങേയറ്റം അപഹാസ്യമായ നിലയിലാണ് കോണ്‍ഗ്രസെന്നും പിണറായി ആരോപിച്ചു.

കർണാടകയിലും ഗോവയിലും ഉൾപ്പെടെ രാജ്യത്തെ കോൺഗ്രസ് പാർ‌ട്ടിയിലെ പ്രശ്നങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധികളെ നേരിടാൻ നേതൃത്വം പോലും ഇല്ലാത്ത അവസ്ഥയിലാണ് കോൺഗ്രസ് എന്നും രാഹുല്‍ ഗാന്ധിയുടെ രാജി പരാമര്‍ശിച്ച് പിണറായി പറഞ്ഞു.

പ്രതിസന്ധികള്‍ ഉയര്‍ന്നുവരുമ്പോള്‍ അതിനെ നേരിടുന്നതിനും നേതൃത്വം കൊടുക്കാന്‍ കഴിയണം. ജനാധിപത്യം കനത്ത വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ ബിജെപിക്ക് ആളെ കൂട്ടിക്കൊടുക്കുന്നവരായി കോണ്‍ഗ്രസ് മാറി. അങ്ങേയറ്റം അപഹാസ്യമായ നിലയിലാണ് കോണ്‍ഗ്രസെന്നും പിണറായി ആരോപിച്ചു. തിരുവനന്തപുരത്ത് പി.എസ്.സി. എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് നിലവിൽ ഭരിക്കുന്ന രാജസ്ഥാൻ മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ സർക്കാരുകൾക്കെതിരെയും രൂക്ഷ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. ബിജെപി നേതൃത്വം സ്വീകരിച്ച് വന്നിരുന്ന നയങ്ങളിൽ നിന്ന് ഒരു മാറ്റവും രാജസ്ഥാനിലെ ഇപ്പോഴത്തെ കോൺഗ്രസ് സർക്കാർ ചെയ്യന്നില്ല. ഇതാണോ നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതയെ ചോദ്യം ചെയ്യുന്ന സംഘപരിവാർ നീക്കത്തിനെതിരെ സ്വീകരിക്കേണ്ട സമീപനം. നിർഭാഗ്യവശാൽ അത്തരമൊരു സമീപനമാണ് ബിജെയുടെ കയ്യിൽ നിന്നും അധികാരം പിടിച്ചെന്നും അതിൽ നിന്നും രാജ്യം തന്നെ പിടിച്ചടക്കാൻ പോവുന്നെന്ന് അവകാശപ്പെട്ടിരുന്ന കോൺഗ്രസ് ചെയ്യുന്നത്.

ഇന്നത്തെ ഇന്ത്യയിൽ ബിജെപി ജനാധിത്യത്തിന് നിരക്കാത്ത പ്രവർത്തനങ്ങളാണ് നടത്തുന്നത്. അതിനെ നേരിടാൻ കോൺഗ്രസിന് കഴിയുന്നില്ല. കർണാടകത്തിൽ 16 എംഎൽഎമാർ ബിജെപിയേക്ക് പോവുന്നു. അതിൽ മുന്നു പേർ ജെഡിഎസിലേതാണ്. അവരെ അയോഗ്യരാക്കാൻ നീക്കം നടക്കുന്നു. എന്താണ് അവസ്ഥ, നാറിയവനെ പേറിയാൽ പേറിയവനും നാറും എന്നതിന് സമാനമാണ്.

16ൽ മുന്ന് ഒഴിച്ചാൽ 13 ഉം കോൺഗ്രസിന്റെ ഉത്തമരായ എംഎൽഎമാർ നേതാക്കൾ ബിജെപിയിലേക്ക് പോയി. ഇക്കാര്യം തങ്ങൾ ആദ്യമേ ചുണ്ടിക്കാട്ടിരുന്നു. കോൺഗ്രസിന്റെ അവസ്ഥ പരിതാപകരമാണ്. ഇത്തരം സാഹചര്യം നേരിടാൻ ഒരു നേതൃത്വം പോലുമില്ല. കോൺഗ്രസ് എന്ന് പറയുന്നത് ബിജെപിക്ക് നേതാക്കളെ സപ്ലെചെയ്യുക എന്നതായിമാറിയിട്ടുണ്ട്. അതിന്റെ കൂടെ അണികളെയും. ഇത് കർണാടകത്തിൽ മാത്രം നിന്നില്ല. ഗോവയിലും അരങ്ങേറുന്നു. പ്രതിപക്ഷ നേതാവ് അടക്കമാണ് പോയത്. സർവ്വ വ്യാപിയായി നടക്കുന്ന സംഭവമാണിത്, എന്ത് നാണക്കേടാണിതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍