UPDATES

മൂന്നാഴ്ചത്തെ ഏകാന്ത ഭരണത്തിന് ശേഷം യെദ്യൂരപ്പ ഇന്ന് മന്ത്രിസഭ വികസിപ്പിക്കും

13 മുതൽ 17 വരെ മന്ത്രിമാർ മന്ത്രിസഭയിൽ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

മുന്നാഴ്ചത്തെ ഒറ്റയാൾ ഭരണത്തിന് ശേഷം കർണാടയിൽ യദ്യുരപ്പ മന്ത്രി സഭ ഇന്ന് വികസിപ്പിക്കും. ഇന്നലെ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലാണ് കര്‍ണാടക മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പാർട്ടി അധ്യക്ഷൻ അമിത് ഷായെ കണ്ട് മന്തിമാരുടെ അന്തിമ പട്ടിക സമർപ്പിക്കുമെന്നും രാവിലെ 10-30 11-30 ഇടയിൽ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്. സ്വതന്ത്ര എംഎൽഎയാ എച്ച് നാഗേഷ് മന്ത്രിസഭയിലുണ്ടാവുമെന്നാണ് വിവരം. മുൻ മന്ത്രി ജഗദീഷ് ഷെട്ടാർ, ഈശ്വരപ്പ തുടങ്ങിവരും മന്ത്രി സഭയിലെത്തും.

13 മുതൽ 17 വരെ മന്ത്രിമാർ മന്ത്രിസഭയിൽ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. 34 മന്ത്രിമാർ വരെ ആകാമെന്നിരിക്കെയാണ് ചെറിയ സംഘം ഇന്ന് ചുമതലയേൽക്കുന്നത്. പന്നാലെ തന്നെ മന്ത്രി സഊാ വികസനം ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

ചില സുപ്രധാന സ്ഥാനങ്ങൾ നിലവിലെ കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാർക്ക് മാറ്റിവച്ചേക്കും. വിമത എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത സമർപ്പിച്ച് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ അനുകൂല തീരുമാനം ഉണ്ടായാൽ തങ്ങൾക്ക് അർഹമായ അവസരം ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

എന്നാൽ, മന്ത്രി സഭയിൽ യുവ നേതാക്കളുടെ സാന്നിധ്യം ഉറപ്പിക്കണമെന്നതാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാടെന്ന് ചില നേതാക്കളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഇത് വിമത എംഎല്‍എമാരുടെ സാധ്യതയ്ക്ക് മങ്ങൽ ഏൽപ്പിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

മന്ത്രിസഭാംഗങ്ങളുടെ അംഗീകാരം ലഭിക്കുന്നതിനായി ബി എസ് യെദ്യൂരപ്പ നേരത്തെ ഡൽഹിയിലെത്തിയിരുന്നു. എന്നാൽ, മഴക്കെടുതി രൂക്ഷമായ കർണാടകയിൽ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ നിർദേശിക്കുകയായിരുന്നു. ഇതോടെയാണ് വികസനം വീണ്ടും നീണ്ടത്.

അതേസമയം, സംസ്ഥാന മന്ത്രിസഭ രൂപീകരിക്കുന്നതിലെ കാലതാമസം സംസ്ഥാനത്തെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികളായ കോൺഗ്രസും ജനതാദൾ സെക്യുലറും ആരോപിച്ചിരുന്നു.
നിലവിലെ 208 അംഗ നിയമസഭയിൽ 105 എം‌എൽ‌എമാരാണ് ബിജെപിക്ക് ഉള്ളത്. സ്വതന്ത്ര നിയമസഭാംഗമായ എച്ച്. നാഗേഷിന്റെ പിന്തുണയുമുണ്ട്. കോൺഗ്രസിന് ഇപ്പോൾ 65 എം‌എൽ‌എമാരും ജനതാദൾ സെക്യുലറിന് 34 സീറ്റുകളും ഉണ്ട്. അയോഗ്യരാക്കപ്പെട്ടവർ ഉള്‍പ്പെടെയുള്ളവരുടെ 17 സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്.

Also Read- ഒരു ഗ്രാമത്തിന്റെ ഭൂരിഭാഗവും മണ്ണെടുത്തപ്പോള്‍ ചരിത്രം പറയാന്‍ ബാക്കിയായി ഒരു വായനശാല; 1967 മുതലുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പുകള്‍ സൂക്ഷിച്ചുവെച്ചിട്ടുള്ള ഭൂദാനത്തിന്റെ ‘ഗ്രാമപ്രകാശിനി’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍