പ്രതിപക്ഷമായ ബിജെപിയുടെ എല്ലാ അഗംങ്ങളും ഹാജരാവുകയും ചെയ്തിട്ടുണ്ട്.
കർണാടകയിൽ ഇന്ന് വൈകുന്നേരം 6 മണിക്ക് മുൻപ് വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് സ‌്പീക്കർ കെ ആർ രമേഷ‌് കുമാർ വ്യക്തമാക്കിയതിന് പിന്നാലെ ഇന്ന് പുനരാംഭിച്ച സഭാ സമ്മേളനത്തിൽ നിന്നും ഭരണ പക്ഷം വിട്ടുനിൽക്കുന്നു. രാവിലെ 11 മണിയോടെ സ്പീക്കര്‍ സഭയിലെത്തിയപ്പോൾ ഭരണ പക്ഷ അംഗങ്ങൾ ഒന്നോ രണ്ടോ പേരാണ് ഹാജരായിരുന്നത്. എന്നാൽ പ്രതിപക്ഷമായ ബിജെപിയുടെ എല്ലാ അഗംങ്ങളും ഹാജരാവുകയും ചെയ്തിട്ടുണ്ട്. നിശ്ചയിച്ചതിലും അരമണിക്കൂറോളം വൈകിയായിരുന്നു സഭാ നടപടികൾ ആരംഭിച്ചത്.
അതേസമയം, അവിശ്വാസ പ്രമേയത്തിൽ ബിജെപി അംഗങ്ങൾ സംസാരിക്കുകയാണ് ഇപ്പോൾ. മുഖ്യമന്ത്രി പോലും എത്താത്ത ഭരണപക്ഷത്തിന്റെ നടപടിക്കെതിരെ രൂക്ഷവിമർശനമാണ് പ്രതിപക്ഷ അംഗങ്ങൾ നടത്തിയത്. എന്നാൽ മുഖ്യമന്ത്രി എത്തുന്നത് വരെ മുപ്പത് മിനിറ്റ് നേരത്തേക്ക് സഭാനടപടികൾ നിർത്തിവയ്ക്കണമെന്ന് ജെഡിഎസ് നേതാവ് ശിവലിംഗ ഗൗഡ ആവശ്യപ്പെട്ടു.
നാടകീയ രംഗങ്ങൾക്കൊടുവിലാണ് കർണാടകത്തിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കുമെന്ന് സ‌്പീക്കർ കെ ആർ രമേഷ‌് കുമാർ വ്യക്തമാക്കിയത്. തിങ്കളാഴ‌്ച അർധരാത്രി 11.42 ഓടെ പിരിഞ്ഞ സഭ ഇന്ന് 10ന‌് വീണ്ടും ചേരുമെന്ന് സ്പീക്കർ അറിയിച്ചത്. അർദ്ധ രാത്രിയായാലും വോട്ടെടുപ്പ‌് തിങ്കളാഴ‌്ച തന്നെ നടത്തണമെന്ന ബിജെപിയുടെ ആവശ്യം തള്ളിയാണ‌് സ‌്പീക്കർ സഭ പിരിഞ്ഞതായി അറിയിച്ചത‌്. വിശ്വാസവോട്ടെടുപ്പ‌് ചൊവാഴ‌്ച നടത്തിയാൽ മതിയെന്ന‌് കോൺഗ്രസും സുപ്രീംകോടതി വിധി വരുന്നതുവരെ കാത്തിരിക്കണമെന്ന‌് ജെഡിഎസും ആവശ്യപ്പെട്ടിരുന്നു.
#BIGNEWS: Karnataka Assembly Session begins. The future of coalition hangs in balance with Floor test expected to take place today. #StopNataka #KarnatakaPoliticalCrisis #KarnatakaTrustVote @INCKarnataka @BJP4Karnataka @JanataDal_S pic.twitter.com/XbPRTf1IhW
— NEWS9 (@NEWS9TWEETS) July 23, 2019