UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൈസൂരിൽ ഒറ്റ ദിവസം പെയ്തത് സാധാരണ മഴയുടെ 3000 ശതമാനത്തിന് മുകളിൽ

കർണാടകയിൽ ആകമാനം സാധാരണയിൽ നിന്നും അഞ്ചിരട്ടി മഴയാണ് പെയ്തത്.

വടക്കൻ കേരളത്തിൽ പെയ്ത കനത്തമഴ വൻ നാശം വിതച്ചപ്പോൾ അയൽ സംസ്ഥാനമായ കർണാടകയിലും കാലവർഷം കലിതുള്ളി പെയ്യുന്നു. സംസ്ഥാനത്ത് ഉരുൾപൊട്ടലുൾപ്പെടെ രൂക്ഷമായ പ്രകൃതി ദുരന്തങ്ങഴുണ്ടായ എട്ടാം തീയ്യതി കർണാടകയിൽ രേഖപ്പെടുത്തിയത് വലിയ മഴയുടെ തോത്.

കർണാടകയിൽ ആകമാനം സാധാരണയിൽ നിന്നും അഞ്ചിരട്ടി മഴയാണ് പെയ്തത്. 12 ജില്ലകളെയും മഴ ബാധിച്ചു. ഓഗസ്റ്റ് 9 ലെ റിപ്പോർട്ട് പ്രകാരം 20 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് ഡൗൺ ടു എർത്ത് റിപ്പോർട്ട് ചെയ്യുന്നു.

തെക്കൻ കര്‍ണാടകയിലെ പ്രധാന നഗരവും കേരളത്തോട് അടുത്ത പ്രദേശവുമായ മൈസൂരുവിലാണ് മഴയുടെ ഏറ്റവും വലിയ തോത് രേഖപ്പെടത്തിയത്. 62.2 മില്ലീ മീറ്ററാണ് മൈസൂരുവിലെ സാധരണ മഴയുടെ തോത്. എന്നാൽ 8ാം തീയ്യതി രേഖപ്പെടത്തിയത് ഇതിന്റെ 3176 ശതമാനം അധികമാണ്. പ്രതിദിന കണക്കുപ്രകാരം ഇത് 32 മടങ്ങ് അധികമാണെന്നാണ് വിലയിരുത്തൽ. ദർവാദ് മേഖലയിൽ 85.9 മില്ലി മീറ്ററാണ് സാധാരണ തോതെങ്കിൽ കഴിഞ്ഞ ദിവസം പെയ്തതത് 22 മടങ്ങ് അധികമാണ്. അതായത് 2222 ശതമാനം കൂടുതൽ.

180.3 മില്ലി മീറ്റർ മഴയാണ് രണ്ട് തവണ ഉരുൾപൊട്ടൽ ഉൾപ്പെടെ രേഖപ്പെടത്തുകയും നാലുപേർ മരിക്കുകയും ചെയ്ത കൊടകിൽ ലഭിച്ചത്. സാധാരണ തോതിനേക്കാൾ 700 ശതമാനം അധികമാണിത്. അതേസമയം, ഓഗസ്റ്റ് ആദ്യവാരം മുതലുള്ള കണക്കുകൾ പ്രകാരവും മഴയുടെ തോതിൽ വലിയ ഉയർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണ തോതിനേക്കാൾ 128 മടങ്ങ് മഴ രേഖപ്പെടുത്തിയെന്നാണ് കണക്കുകൾ പറയുന്നു.

പ്രളയം: വികസിത ലോകത്തിന്റെ തിന്മകള്‍ക്ക് നമ്മൾ ഇരയാക്കപ്പെടുന്നു, പ്രതിവിധികൾക്കുള്ള ചെലവുകൾ എന്തുകൊണ്ട് അവര്‍ തന്നെ വഹിക്കണം-പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. എസ് ഫൈസി/അഭിമുഖം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍