രാജി സ്വീകരിക്കാൻ സ്പീക്കറോടു നിർദേശിക്കണമെന്നാണ് വിമതരുടെ ആവശ്യം.
കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കി വിമത എംഎൽഎമാരുടെ രാജി സംബന്ധിച്ച ഹര്‍ജിയിൽ സുപ്രീം കോടതിയുടെ സുപ്രധാന വിധി ഇന്ന്. കർണാടക സ്പീക്കർ കെ.ആർ.രമേശ് കുമാർ രാജി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിമത എംഎൽഎമാർ സുപ്രീം കോടതിയെ സമീപിച്ചത്. ഹർജിയിൽ ചൊവ്വാഴ്ചയും നാലു മണിക്കൂറോളം നീണ്ട വാദം നടന്നിരുന്നു. ഇതിന് ശേഷമാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഹർജിയിൽ വിധി പറയൽ ബുധനാഴ്ചത്തേക്ക് മാറ്റിയത്. രാവിലെ പത്തരയോടെ വിധി പറയുമെന്നാണ് റിപ്പോർട്ട്.
രാജി സ്വീകരിക്കാൻ സ്പീക്കറോടു നിർദേശിക്കണമെന്നാണ് വിമതരുടെ ആവശ്യം. എന്നാൽ വിമതരുടെ ആവശ്യത്തിനു കോടതി കൂട്ടുനിൽക്കരുതെന്നു മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും, സ്പീക്കറും പറയുന്നു. കര്‍ണാടകയില്‍ എംഎല്‍എമാരുടെ രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കാനാവില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ്. ഭരണഘടനപരമായ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ മാത്രമെ സാധിക്കുവെന്ന് രഞ്ജന്‍ ഗോഗോയി പറഞ്ഞു. രാജിയിലും അയോഗ്യതയുടെ കാര്യത്തിലും നിര്‍ദ്ദേശം നല്‍കില്ല. എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കിുന്നതിനിടെയാണ് ചീഫ് ജസ്റ്റീസ് ഇക്കാര്യം പറഞ്ഞത്.
എംഎല്‍എമാരുടെ രാജി സ്പീക്കര്‍ക്ക് അനന്തമായി തടഞ്ഞുവെയ്ക്കാന്‍ ആവില്ലെന്ന് മുഗള്‍ റോഹ്തഗി പറഞ്ഞു. കര്‍ണാടക സര്‍ക്കാര്‍ ന്യൂനപക്ഷമായി മാറിയിരിക്കയാണെന്ന് എംഎല്‍എമാര്‍ വാദിച്ചു. നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും എംഎല്‍എമാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. രാജിക്കുള്ള പ്രേരണയെന്തെന്ന് ചോദിക്കേണ്ട കാര്യമില്ലെന്ന് എംഎല്‍എമാര്‍ പറഞ്ഞു
എന്തെങ്കിലും കാരണം കൊണ്ടുള്ള രാജിയാണെങ്കില്‍ അവര്‍ നേരിട്ടെത്തി നല്‍കേണ്ടതായിരുന്നു. എന്നാല്‍ ഈമാസം 11നാണ് എം എല്‍ എമാര്‍ രാജി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. അയോഗ്യത വാദം നിലനില്‍ക്കുമ്പോഴും പി സി ജോർജ്ജിനെ അനുവദിച്ച കേരള ഹൈക്കോടതി വിധി റെഹ്‌തോഗി കോടതിയില്‍ ഉന്നയിച്ചു. കഴിഞ്ഞായാഴ്ചയാണ് എംഎല്‍എമാര്‍ കോടതിയെ സമീപിച്ചത്. ചൊവ്വാഴ്ചവരെ അയോഗ്യതകാര്യത്തിലും രാജിക്കത്ത് സ്വീകരിക്കുന്ന കാര്യത്തിലും തീരുമാനം എടുക്കരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
വ്യാഴാഴ്ചയാണ് കര്‍ണാടകയില്‍ വിശ്വാസവോട്ട്. ഭരണമുന്നണിയില്‍പ്പെട്ട 16 പേരാണ് രാജിവെച്ചത്. രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ചത്. അതിനിടെ സാമ്പത്തിക തട്ടിപ്പുകേസില്‍ ഇന്ന് രാവിലെ പൊലീസ് കസ്്റ്റഡിയില്‍ എടുത്ത വിമത എംഎല്‍എ റോഷന്‍ ബേഗിനെ വിട്ടയച്ചു. ഈ മാസം 19 ്‌ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വിട്ടയച്ചത്.
അതേസമയം, എംഎല്‍എ ആയിട്ടിരിക്കാൻ താൽപര്യമില്ലാത്ത ഒരാളെ എങ്ങനെ നിയമസഭയിലെത്താൻ നിർബന്ധിക്കുമെന്ന് വിമത എംഎൽഎമാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ റോഹ്തഗി ചോദിച്ചു. വ്യാഴാഴ്ചയാണ് വിശ്വാസവോട്ടെടുപ്പ് നടക്കുന്നത്. അയോഗ്യത കൊണ്ടുവരാൻ കോൺഗ്രസ് വിമതർക്ക് അന്ന് വീണ്ടും വിപ്പ് നൽകും. എംഎൽഎമാരുടെ രാജി എത്രയും വേഗം അംഗീകരിക്കണം. രാജിയും അയോഗ്യതയും ഒന്നിച്ചു പരിഗണിക്കാമെന്നാണു സ്പീക്കർ പറയുന്നത്. ആദ്യം രാജിയും പിന്നീട് അയോഗ്യതയും പരിഗണിക്കണം. അയോഗ്യത വേണമെന്ന് ആവശ്യപ്പെടാൻ അനുയോജ്യമായ യാതൊരു കാരണങ്ങളും നിലവിലില്ല. ആദ്യത്തെ നോട്ടിസ് ഫെബ്രുവരി രണ്ടിനും അതുനിലനിൽക്കെ ഈമാസം 10നുമാണ് അയോഗ്യത തേടിയതെന്നും അദ്ദേഹം പറഞ്ഞു.
എംഎൽഎ രാജിവച്ചാൽ മറ്റൊരു പാർട്ടിയിൽ ചേർന്ന് വീണ്ടും മന്ത്രിയാകാനുള്ള സാഹചര്യമുണ്ട്. എന്നാൽ അയോഗ്യത വന്നാൽ അവർക്ക് ഉപതിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടതായി വരും. എംഎൽഎമാരുടെ രാജിക്കാര്യത്തിൽ ഇന്നുതന്നെ തീരുമാനമെടുക്കാൻ സ്പീക്കർക്ക് നിർദേശം നൽകണമെന്നും റോഹ്തഗി ആവശ്യപ്പെട്ടു. എന്നാൽ നിങ്ങളുടെ ആവശ്യം അംഗീകരിച്ചാൽ ഏതുതരത്തിലുള്ള ഉത്തരവാണ് കോടതി പുറപ്പെടുവിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. 2018 മേയിൽ വിശ്വാസവോട്ടെടുപ്പ് നടത്താൻ സുപ്രീംകോടതിയാണ് നിർദേശം നൽകിയത്. അന്ന് അത് നടക്കുമായിരുന്നെങ്കിൽ പിന്നെ എന്താണ് ഇന്ന് സ്പീക്കർ തീരുമാനമെടുക്കാൻ പറയുന്നത്. കൃത്യസമയത്ത് തീരുമാനമെടുക്കാൻ ആവശ്യപ്പെടുന്നതിന് സ്പീക്കർക്ക് ഭരണഘടനാപരമായുള്ള അവകാശങ്ങൾ തടസ്സമല്ലെന്നും റോഹ്തഗി വ്യക്തമാക്കി. അയോഗ്യതാ വാദം നിലനിൽക്കുമ്പോഴും പൂഞ്ഞാർ എംഎൽഎ പി.സി.ജോർജിനെ രാജിവയ്ക്കാൻ അനുവദിച്ച കേരള ഹൈക്കോടതിയുടെ വിധിയും റോഹ്ത്തഗി കോടതിയിൽ ഉന്നയിച്ചു.
അതിനിടെ, ഫെബ്രുവരിയിലാണ് അയോഗത്യയ്ക്കുള്ള നടപടികൾ ആരംഭിച്ചതെന്നും അന്ന് എംഎൽഎമാർ രാജി നൽകിയിരുന്നില്ലെന്നും സർക്കാരിനുവേണ്ടി ഹാജരായ മനു അഭിഷേക് സിങ്‌വി പറഞ്ഞു. എന്തെങ്കിലും കാരണം കൊണ്ടുള്ള രാജിയാണെങ്കിൽ അവർ നേരിട്ടെത്തി നൽകേണ്ടതായിരുന്നു. എന്നാൽ ഈമാസം 11നാണ് എംഎൽഎമാർ സ്പീക്കറുടെ മുന്നിൽ നേരിട്ട് ഹാജരായത്. അയോഗ്യത ആവശ്യം നേരത്തെ വന്നതിനാൽ അക്കാര്യത്തിലാണ് ആദ്യം തീരുമാനമെടുക്കേണ്ടത്. അയോഗ്യതയിൽനിന്ന് രക്ഷപെടുന്നതിനുള്ള മാർഗമല്ല ഒരിക്കലും രാജി. ജൂലൈ 11ന് മുൻപ് ലഭിച്ചതാണെങ്കിൽ രാജിയിൽ തീരുമാനമെടുക്കുന്നത് സ്പീക്കർക്കുള്ള തടസ്സമെന്താണ്. ജൂലൈ 12ലെ വിധി പുനഃപരിശോധിക്കണമെന്നും രാജിയിലും അയോഗ്യതയിലും നാളെ തീരുമാനമെടുക്കാമെന്നും സിങ്‌വി അറിയിച്ചു. സ്പീക്കർക്ക് പ്രത്യേക നിർദേശങ്ങൾ പുറപ്പെടുവിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.