UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെ ആര്‍ രമേഷ് കുമാര്‍ കര്‍ണാടക സ്പീക്കര്‍; ബിജെപി മത്സരത്തില്‍ നിന്നും പിന്മാറി

ബിജെപിക്ക് വേണ്ടി സുരേഷ് കുമാര്‍ മത്സരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്‌

കര്‍ണാടക സ്പീക്കറായി കോണ്‍ഗ്രസ് അംഗം കെ ആര്‍ രമേഷ്‌കുമാര്‍ കര്‍ണാടക വിധാന്‍ സഭസ്പീക്കറായി ചുമതലയേറ്റു. കുമാരസ്വാമി സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടാനിരിക്കെ ആദ്യ സഭാ നടപടിയായാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടന്നത്. മല്‍സരത്തില്‍ നിന്നും ബിജെപി പിന്‍മാറിയതോടെ വോട്ടെടുപ്പില്ലാതെയാണ് കെ അര്‍ രമേഷ്‌കുമാര്‍ സ്പീക്കര്‍ സ്ഥാനത്തേക്കെത്തിയത്.

നേരത്തെ മുതിര്‍ന്ന ബിജെപി അംഗമായ എസ് സുരേഷ് കുമാര്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് മല്‍സരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും വോട്ടെടുപ്പിന് തൊട്ടുമുന്‍പ് പിന്‍മാറുകയായിരുന്നു.

ശ്രീനിവാസ്പൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും കര്‍ണാടക വിധാന്‍ സഭയിലെത്തിയ കെ ആര്‍ രമേഷ്‌കുമാര്‍ സിദ്ധരാമയ്യ നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് സര്‍ക്കാരില്‍ ആരോഗ്യ മന്ത്രി സ്ഥാനം വഹിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍