UPDATES

ട്രെന്‍ഡിങ്ങ്

ആശങ്കകള്‍ക്ക് വിരാമം; സംസ്കാരം മറീന ബീച്ചിൽ തന്നെ

കലൈഞ്ജറുടെ മൃതദേഹം മറീന ബീച്ചിൽ സംസ്കരിക്കാൻ അനുവദിക്കില്ലെന്നാണ് എഡിഎംകെ സർക്കാർ നിലപാടെടുത്തത്. ഇതിനെതിരെ ഡിഎംകെ നൽകിയ ഹർജിയിലാണ് അനുകൂല നിലപാട്.

അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ മൃതദേഹം മറീന ബീച്ചിൽ തന്നെ സംസ്കരിക്കാൻ മദ്രാസ് ഹൈക്കോടതി അനുമതി. ദ്രാവിഡ രാഷ്ട്രീയത്തിന്റെ സ്ഥാപകനായ അണ്ണാദുരൈയുടെ സമാധിക്ക് സമീപം തന്നെ വേണമെന്നായിരുന്നു കരുണാനിധിയുടെ ആഗ്രഹം. കലൈഞ്ജറുടെ മൃതദേഹം മറീന ബീച്ചിൽ സംസ്കരിക്കാൻ അനുവദിക്കില്ലെന്നാണ് എഡിഎംകെ സർക്കാർ നിലപാടെടുത്തത്. ഇതിനെതിരെ ഡിഎംകെ നൽകിയ ഹർജിയിലാണ് അനുകൂല നിലപാട്.

നേരത്തെ കലൈഞ്ജറുടെ ഭൗതിക ശരീരം പൊതുദർശനത്തിന് വച്ചിരിക്കുന്ന രാജാജി ഹാളിൽ ഡിഎംകെ പ്രവർത്തകരുടെ വികാര നിർഭരമായ പ്രതിഷേധ പ്രകടനം അരങ്ങേറിയിരുന്നു. ദ്രാവിഡ നായകന്റെ ഭൗതിക ശരീരം മറീന ബീച്ചിൽ സംസ്കരിക്കാൻ എഡിഎംകെ സർക്കാർ അനുമതി നൽകാത്തതിലാണ് പ്രതിഷേധം.

മറ്റ് ദ്രാവിഡ നേതാക്കളായ എംജിആർ, ജയലളിത എന്നിവർക്ക് സമാനമായി കരുണാനിധിയുടെ സമാധിയും മറീനയിലെ കടലോരത്ത് ഒരുക്കണമെന്നാണ് ഡിഎംകെ നേതാക്കളുടെ ആവശ്യം. അണികളും ഈ ആവശ്യം ഏറ്റെടുത്തതോടെ രാജാജി ഹാളിൽ ഉയർന്നത് രണ്ട് മുദ്രാവാക്യങ്ങൾ മാത്രം. “ഡോ. കലൈഞ്ജർ വാഴ്കെ”, “മറീന വേണ്ടും, മറീന വേണ്ടും” എന്നിവയായിരുന്നു ആ മുദ്രാവാക്യങ്ങൾ. കലൈഞ്ജർക്ക് ആദരാഞ്ജലികളർപ്പിക്കാനെത്തിയ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പനീർസെൽവവും അണികളുടെ പ്രതിഷേധച്ചൂടറിഞ്ഞു.

മുഖ്യമന്ത്രിയെയും മുൻമുഖ്യമന്ത്രിയെയും ഒരേ നിലയിൽ കാണാനാകില്ലെന്നായിരുന്നു തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം. കരുണാനിധി മുഖ്യമന്ത്രിയായിരുന്നപ്പോൾ എം ജി ആറിന്റെ ഭാര്യയും മുൻമുഖ്യമന്ത്രിയുമായ ജാനകി രാമചന്ദ്രന്റെ മൃതദേഹം മറീനയിൽ സംസ്കരിക്കാൻ അനുമതി നൽകിയിരുന്നില്ല. മുൻമുഖ്യമന്ത്രിമാരെ ഇവിടെ സംസ്കരിക്കാനാകില്ലെന്ന് കരുണാനിധിക്ക് അറിയാമായിരുന്നതിനാലാണ് അതെന്നും സർക്കാർ വാദിച്ചു.

ജയലളിത മരിക്കുമ്പോൾ മുഖ്യമന്ത്രിയായിരുന്നെങ്കിലും അനാരോഗ്യം കാരണം പനീർസെൽവത്തിന് താൽക്കാലിക ചുമതല നൽകിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍