UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാങ്ക് ലോക്കറില്‍ നിന്നും കാണാതായ 100 പവന്‍ മാലിന്യത്തിനിടയില്‍

വിവാഹ ആവശ്യത്തിനായി മകള്‍ ഫസ്‌നീനയോടൊന്നിച്ച് ശനിയാഴ്ചാണ് സൈനബ ബാങ്കില്‍ നിന്നും ആഭരണങ്ങളെടുക്കാനെത്തിയത്.

കാസര്‍ഗോഡ് നഗരത്തിലെ പൊതുമേഖല ബാങ്ക് ലോക്കറില്‍ നിന്നും കാണാതായ 100 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ബാങ്കിലെ ഇലക്ട്രോണിക് മാലിന്യക്കൂമ്പാരത്തില്‍ നിന്നും കണ്ടെത്തി. ആലംപാടി ബാഫഖി നഗറിലെ ബിഎന്‍എം ഹൗസില്‍ സൈനബയുടെ ആഭരണങ്ങളാണ് ബാങ്കിലെ ഉപേക്ഷിച്ച കമ്പ്യൂട്ടറുകള്‍ക്കിടയില്‍ നിന്നും കണ്ടെത്തിയത്.

ബാങ്ക് ലോക്കറിലെ സ്വര്‍ണ്ണം കാണാനില്ലെന്ന പരാതി ശനിയാഴ്ച വൈകിട്ട് തന്നെ കാസര്‍ഗോഡ് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ സൈനബ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ശനി, ഞായര്‍ ദിവസങ്ങളില്‍ ബാങ്കില്‍ പരിശോധന നടത്തിയെങ്കിലും സ്വര്‍ണ്ണം കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്നലെ ബാങ്ക് റീജിയണല്‍ മാനേജര്‍, സിഐ എ അനില്‍ക്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്.

തിരിച്ചു കിട്ടിയ സ്വര്‍ണ്ണം സിഐയുടെ സാന്നിധ്യത്തില്‍ ബാങ്ക് മാനേജര്‍ സൈനബയ്ക്കു നല്‍കി. ആഭരങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും പരാതിക്കാരി സ്വര്‍ണ്ണം ലോക്കറില്‍ തിരികെ വയ്ക്കുമ്പോള്‍ സ്ഥാനം മാറിയതാകാനാണ് സാധ്യതയെന്നും സിഐ പറഞ്ഞു. പരാതിക്കുശേഷം ആരും കൊണ്ടുവയ്ക്കാന്‍ സാധ്യതയില്ല. ജ്വല്ലറി ബോക്‌സില്‍ സൂക്ഷിച്ച അതേ നിലയില്‍ തന്നെയായിരുന്നു കണ്ടെത്തിയതും.

വിവാഹ ആവശ്യത്തിനായി മകള്‍ ഫസ്‌നീനയോടൊന്നിച്ച് ശനിയാഴ്ചാണ് സൈനബ ബാങ്കില്‍ നിന്നും ആഭരണങ്ങളെടുക്കാനെത്തിയത്. അപ്പാഴാണ് ലോക്കറിലെ 2 ബോക്‌സുകളില്‍ ഒന്ന് കാണാനില്ലെന്ന് അറിയുന്നത്. ഏപ്രില്‍ 4 നാണ് ഇതിനു മുന്‍പ് ലോക്കര്‍ തുറന്നത്. ലോക്കറിന്റെ താക്കോല്‍ ഉടമയുടെ കൈയിലിരിക്കെ തങ്ങലുടെ ഭാഗത്ത് വാഴ്ചയുണ്ടായിട്ടില്ല എന്നാണ് അധികൃതര്‍ പറയുന്നത്.

Read More : അൽമായർ പരസ്യപ്രസ്താവന നടത്തരുതെന്ന് മാർ ജോർജ് ആലഞ്ചേരി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍