UPDATES

ട്രെന്‍ഡിങ്ങ്

യുവാവിനെ ജീപ്പിന്റെ ബോണറ്റില്‍ മനുഷ്യകവചമായി കെട്ടിയിട്ട സൈനികന്‍ യുവതിക്കൊപ്പം ഹോട്ടലില്‍ നിന്നും പിടിയില്‍

സംഭവം ശ്രീനഗര്‍ നോര്‍ത്ത് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഉന്നത പോലിസ് വൃത്തങ്ങള്‍ അറിയിച്ചു.

കശ്മീരി യുവാവിനെ ജിപ്പിനുമുന്നില്‍ കെട്ടിയിട്ട് മനുഷ്യകവചമാക്കിയ സംഭവത്തില്‍ വിവാദത്തിലായ സൈനികന്‍ കൗമാരക്കാരിക്കൊപ്പം അറസ്റ്റില്‍. ശ്രീനഗറിലെ മമത ഹോട്ടലില്‍ നിന്നാണ് മേജര്‍ ലീതുല്‍ ഗൊഗോയിയെ കശ്മീര്‍ പോലിസ് അറസ്റ്റ് ചെയ്തത്. സൈനികനെ കശ്മീരിലെ അദ്ദേഹത്തിന്റെ സൈനിക യൂണിറ്റിലേക്ക് കൈമാറിയതായും പോലിസ് അറിയിച്ചു.

ബദ്ഗാമില്‍ നിന്നുള്ള സമീര്‍ അഹമ്മദ് എന്ന യുവാവിനൊപ്പമാണ് യുവതി സൈനികനെ കാണാനത്തിയത്. എന്നാല്‍ ഹോട്ടല്‍ അധികൃതര്‍ ഇവരെ കാണാന്‍ അനുവദിച്ചില്ല. ഇതിനിടെ സ്ഥലത്തെത്തിയ പോലിസ് ഇവരെ അറസ്റ്റ് ചെയുകയായിരുന്നു. ചോദ്യം ചെയ്യലില്‍ യുവതി സൈനികോദ്യോഗസ്ഥനെ കാണാനെത്തിയതാണെന്ന വ്യക്തമായതായി പോലിസ് പറഞ്ഞു. സംഭവം ശ്രീനഗര്‍ നോര്‍ത്ത് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഉന്നത പോലിസ് വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം ഗൊഗോയിയെയും പെണ്‍കുട്ടിയെയും സംശയകരമായ സാഹചര്യത്തില്‍ തങ്ങള്‍ പിടികൂടുകയായിരുന്നു എന്നു പ്രദേശവാസികള്‍ അവകാശപ്പെട്ടു. പിടിക്കപ്പെട്ടത് ഗൊഗോയി ആണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നിരവധി മാധ്യമ പ്രവര്‍ത്തകര്‍ ഗൊഗോയി പിടിയിലായി എന്നു പറഞ്ഞുകൊണ്ടു ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്‍ഡ്യ ടുഡേയിലെ ഷുജാ ആല്‍ ഹക് ചില സ്രോതസ്സുകളെ അടിസ്ഥാനമാക്കി പറയുന്നത് അത് ഗൊഗോയി ത്തന്നെയാണ് എന്നാണ്.

സി എന്‍ എന്‍ ജേര്‍ണലിസ്റ്റ് മുഫ്തി ഇസ്ലായും ഈ വാര്‍ത്ത ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഹോട്ടലില്‍ റൂം ബുക്ക് ചെയ്ത രേഖ പ്രകാരം ഗൊഗോയി ബിസിനസ് ട്രിപ്പിന് വേണ്ടി വന്നതാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഡീലക്സ് റൂമാണ് ഗൊഗോയി ബുക്ക് ചെയ്തിരിക്കുന്നത്.

സൈന്യത്തിനെതിരായ കല്ലേറ് ചെറുക്കാന്‍ കശ്മീരിലെ ബദ്ഗാമില്‍ പ്രദേശവാസിയായ ഫാറൂഖ് അഹമ്മദ് ദര്‍ എന്ന യുവാവിനെ ജീപ്പിന്റെ ബോണറ്റില്‍ കെട്ടിയിട്ട് മനുഷ്യകവചം തീര്‍ത്ത സംഭവത്തില്‍ 2017ല്‍ നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് ലീതുല്‍ ഗൊഗോയി.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍