UPDATES

ട്രെന്‍ഡിങ്ങ്

ഇരട്ടക്കൊലപാതകം: പോലീസിൽ വിശ്വാസമില്ലെന്ന് കുടുംബങ്ങൾ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൃപേഷിന്റെ പിതാവ് ഹൈക്കോടതിയിലേക്ക്

പീതാംബരൻ ഒറ്റക്ക് കൃത്യം നടത്തിയതായി കരുരുന്നില്ല. സിപിഎം അറിഞ്ഞ് തന്നെയാണ് നടപടി.

കാസർക്കോട്ടെ ഇരട്ടക്കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യം ശക്തമാവുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ത് ലാലിന്റെയും കുടുംബം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. പോലീസ് നടത്തുന്ന അമ്പേഷണത്തിൽ വിശ്വാസമില്ലെന്ന് കൃപേഷിന്റെ പിതാവ് ആരോപിച്ചു. സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛൻ ഹൈക്കോടതിയെ സമീപിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

അന്വേഷണത്തിൽ തൃപതിയില്ലെന്നാണ് കൃഷ്ണന്റെ നിലപാട്. കൊല്ലപ്പെടുത്തിയവരെയും കൊല്ലിച്ചവരെയും കണ്ടെത്തണം. പുറത്തുനിന്നുള്ളവരാണ് കൃത്യം നടത്തിയതെന്നായിരുന്നു അദ്യം പോലീസിന്റെ നിലപാട് ഇപ്പോൾ അത് മാറിയിട്ടുണ്ട്. 12 ഓളം പേർ ഇതിൽ പങ്കാളികളാണ്. ഇവരെയെല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരണം. പീതാംബരൻ ഒറ്റക്ക് കൃത്യം നടത്തിയതായി കരുരുന്നില്ല. സിപിഎം അറിഞ്ഞ് തന്നെയാണ് നടപടി. അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കു തന്നെ ചെയ്യുമെന്നും പിതാവ് കൃഷ്ണൻ  ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. അതിനിടെ കൊല്ലപ്പെട്ട ശരത്ത് ലാലിന്റെ വീട്ടിൽ റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ സന്ദർശിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍