കേരളത്തിലെ പ്രളയം ഒരു വലിയ ഉദാഹരണമാണ്. കരടില്‍ മാറ്റം വരുത്തുന്നത് പരിസ്ഥിതിക്ക് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നതിന് പ്രത്യക്ഷമായ തെളിവാണിത്.
കരട് കസ്തൂരിരംഗന്‍ റിപോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ മാറ്റം വരുത്തരുതെന്നു ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശം. ഇ.എസ്.എ.യില്‍ നിന്ന് 1343 ചതുരശ്രകിലോമീറ്റര്‍ ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളുന്നതാണ് ഉത്തരവ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ആറ് മാസത്തിനകം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം വൈകുന്നതിനെതിരെ ഗോവ ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജിയിലാണു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ സുപ്രധാന ഉത്തരവ്. കേരളത്തിലെ പ്രളയം ഒരു വലിയ ഉദാഹരണമാണ്. കരടില്‍ മാറ്റം വരുത്തുന്നത് പരിസ്ഥിതിക്ക് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നതിന് പ്രത്യക്ഷമായ തെളിവാണിത്.
ട്രൈബ്യൂണലിന്റെ അനുമതിയില്ലാതെ പരിസ്ഥിതിലോല മേഖലയില്‍നിന്നു പ്രദേശങ്ങളെ ഒഴിവാക്കരുതെന്നും ജസ്റ്റിസ് എ.കെ. ഗോയല്‍ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളുടെ ഭാഗത്തു നിന്നുണ്ടായ കാലതാമസം പശ്ചിമഘട്ട സംരക്ഷണത്തിന് പ്രാപ്തമല്ല. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി വലിയ സമ്മര്‍ദ്ദത്തിലാണെന്നും ബഞ്ച് വ്യക്തമാക്കി. ജൈവവൈവിധ്യത്താല്‍ സമ്പന്നമായ പശ്ചിമഘട്ടമേഖല സംരക്ഷിക്കപ്പെടണമെന്നും ഖനനം നിയന്ത്രിക്കണമെന്നും സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതും ട്രൈബ്യൂണല്‍ ഉത്തരവില്‍ പറയുന്നു.
ട്രൈബ്യൂണല്‍ ഉത്തരവോടെ സംസ്ഥാനത്തിന്റെ ആവശ്യപ്രകാരം 9107 ചതുരശ്ര കിലോമീറ്ററാക്കി ഇ.എസ്.എ. ചുരുക്കിയ കേന്ദ്രനടപടിക്ക് സാധുതയില്ലതാവും. ഏലമലക്കാടുകള്‍, ചതുപ്പുകള്‍, പട്ടയഭൂമി എന്നിവ ഉള്‍പ്പെടുന്ന 424 ചതുരശ്ര കിലോമീറ്റര്‍ കൂടി ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കുന്നതിനിടെയാണ് കരടുവിജ്ഞാപനത്തില്‍ മാറ്റംവരുത്തരുതെന്ന ട്രൈബ്യൂണല്‍ നിര്‍ദേശം.