ശിവഗിരി മഠത്തിലെ സ്വാമി ധര്‍മ്മ ചൈതന്യക്കൊപ്പം കണ്ണുര്‍ ചിറക്കലിലെ കടലായി ശ്രീ കൃഷ്ണ ക്ഷേത്രത്തിലാണ് ഇന്ന് പ്രായശ്ചിത്ത ശയന പ്രതിക്ഷണം സംഘടിപ്പിക്കുന്നത്.
കശ്മീരിലെ കത്വയില്‍ ക്ഷേത്രത്തില്‍ വച്ച് എട്ടുവയസ്സുകാരി ക്രൂരമായി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ യഥാര്‍ത്ഥ ഹിന്ദു വിശ്വസികളുടെ പ്രായശ്ചിത്തമായി ശയനപ്രദക്ഷിണം നടത്തുമെന്ന് പ്രശസ്ത എഴുത്തുകാരന്‍ കെ പി രാമനുണ്ണി. ശിവഗിരി മഠത്തിലെ സ്വാമി ധര്‍മ്മ ചൈതന്യക്കൊപ്പം കണ്ണുര്‍ ചിറക്കലിലെ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് ഇന്ന് പ്രായശ്ചിത്ത ശയനപ്രദക്ഷിണം സംഘടിപ്പിക്കുന്നത്. ഇന്നലെ നടത്തിയ പത്രസമ്മേളനത്തിലാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. കേരള സാംസ്‌കാരിക സംഘമാണ് പ്രായശ്ചിത്ത പരിപാടിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യയുടെ നിലനില്‍പ്പിന് രാജ്യത്തിന്റെ ബഹുസ്വരതയും മതസൗഹാര്‍ദവും നില്‍നില്‍ക്കേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ ഹിന്ദു വിശ്വാസികളുടെ പ്രാര്‍ത്ഥനാ സ്ഥലത്തുവച്ച് ഒരു മുസ്ലിം പെണ്‍കുട്ടി ക്രുരമായി കൊല്ലപ്പെട്ടതിന് പ്രായശ്ചിത്തമായി എല്ലാ വിശ്വാസികളും തങ്ങള്‍ക്കൊപ്പം ചേരണമെന്നും ഇരുവരും അഭ്യര്‍ത്ഥിച്ചു. തങ്ങളുടെ പ്രാര്‍ത്ഥനാലയങ്ങളെ വിശുദ്ധി നിലനിര്‍ത്തേണ്ടതിന്റെ അവശ്യകതയാണ് ബോധ്യപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇരുവരും പ്രതികരിച്ചു.
ശ്രീരാമകൃഷ്ണ പരമഹംസര്‍, ശ്രീനാരായണ ഗുരു, വിവേകാനന്ദന്‍, മഹാത്മാ ഗാന്ധി എന്നിവര്‍ ഉയര്‍ത്തിയ ഹിന്ദു വിശ്വാസമാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇവര്‍ വ്യക്തമാക്കി.
അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.