UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍ തന്നെ: ലോക്‌സഭാ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് യുഡിഎഫ്

ശനിയാഴ്ച രാവിലെ ആലപ്പുഴ ടൗണ്‍ ഹാളില്‍ ചടങ്ങില്‍ രമേശ് ചെന്നിത്തല തന്നെയാണ് പ്രഖ്യാപനം നടത്തിയത്. ചെന്നിത്തലയുടെ പ്രസ്താവന സദസ് കൈയ്യടിയോടെയാണ് സ്വാഗതം ചെയ്തത്.

ആലപ്പുഴയില്‍ ജയിക്കുയല്ല, കോണ്‍ഗ്രസിനെ പരാജപ്പെടുത്തുകയാണ് ബിജെപി ലക്ഷ്യം. എന്നാല്‍ ആലപ്പുഴ മണ്ഡലത്തില്‍ നിന്ന് കെ.സി വേണുഗോപാല്‍ പാര്‍ലമെന്റില്‍ എത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുത്ത പാര്‍ലമെന്റെ് മണ്ഡലം നേതൃസമ്മേളത്തിലായിരുന്നു 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫിന്റെ ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനം.

ശനിയാഴ്ച രാവിലെ ആലപ്പുഴ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രമേശ് ചെന്നിത്തല തന്നെയാണ് പ്രഖ്യാപനം നടത്തിയത്. ചെന്നിത്തലയുടെ പ്രസ്താവന സദസ് കൈയ്യടിയോടെയാണ് സ്വാഗതം ചെയ്തത്. ചടങ്ങില്‍ മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍ എന്നിവരും പങ്കെടുത്തിരുന്നു.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് വളരെ നിര്‍ണാകമാണ്. മാസങ്ങള്‍മാത്രമാണ് ഇനി ബാക്കി നില്‍ക്കുന്നത്. ആലപ്പുഴ മണ്ഡലത്തില്‍ ബിജെപി ശ്രദ്ധപതിപ്പിക്കുന്ന ഒന്നാണ്. ജയിക്കാന്‍ സാധിച്ചില്ലെങ്കിലും കോണ്‍ഗ്രസിനെ തോല്‍പ്പിക്കുകയാണ് അവരുടെ ലക്ഷ്യം. ഇത് തടയാന്‍ കെസി വേണുഗോപാലിനെ തന്നെ ആലപ്പുഴയില്‍ സ്ഥാനാര്‍ഥിയാക്കുമെന്നും നേതൃസമ്മേളനം പ്രഖ്യാപിക്കുകയായിരുന്നു.

നേതൃസമ്മേളനത്തിന്റെ പ്രഖ്യാപനം അംഗീകരിച്ചാല്‍ നിലവില്‍ എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ കെ.സി വേണുഗോപാല്‍ മൂന്നാം തവണയായിരിക്കും ആലപ്പുഴയില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കുന്നത്. 1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് കണ്ണൂര്‍ സ്വദേശിയായ വേണുഗോപാല്‍ ആദ്യമായി ആലപ്പുഴയുടെ ജന പ്രതിനിധിയാവുന്നത്. മുന്‍ യുപിഎ സര്‍ക്കാരില്‍ സിവില്‍ ഏവിയേഷന്‍ സഹ മന്ത്രിയായിരുന്ന വേണുഗോപാല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ദേവസ്വം, ടൂറിസം മന്ത്രിയായും ചുമതല വഹിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍