UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അത്ഭുതങ്ങള്‍ സംഭവിച്ചേക്കാം, രക്ഷാപ്രവർത്തനം തുടരുക; മേഘാലയ ഖനി അപകടത്തിൽ സുപ്രീം കോടതി

രക്ഷാ പ്രവർത്തനത്തിന് കൂടുതല്‍ വിദഗ്ധരുടെ സഹായം തേടണമെന്നും കോടതി കേന്ദ്ര- മേഘാലയ സര്‍ക്കാരുകളോട് നിര്‍ദ്ദേശിച്ചു.

മേഘാലയയിൽ ഉണ്ടായി ഖനി അപകടത്തിൽ കുടങ്ങിയ തൊഴിലാളികൾക്കായുള്ള രക്ഷാ പ്രവർത്തനം ലക്ഷ്യത്തിലെത്താതെ ഒരുമാസം പിന്നിടുമ്പോളും പ്രതീക്ഷ കൈവിടരുതെന്ന് സുപ്രീം കോടതി. അത്ഭുതങ്ങളില്‍ കോടതി വിശ്വസിക്കുന്നു, ഖനികളില്‍ കുടുങ്ങിയവര്‍ക്കായുള്ള തെരച്ചില്‍ തുടരണമെന്നും സുപ്രിംകോടതി വ്യക്തമാക്കി. രക്ഷാ പ്രവർത്തനത്തിന് കൂടുതല്‍ വിദഗ്ധരുടെ സഹായം തേടണമെന്നും കോടതി കേന്ദ്ര- മേഘാലയ സര്‍ക്കാരുകളോട് നിര്‍ദ്ദേശിച്ചു. അനധികൃത ഖനനം നടത്തുന്നവരെയും അതിന് അനുവാദം നല്‍കുന്നവര്‍ക്കും മതിയായ ശിക്ഷ ഉറപ്പാക്കുന്നതിന് ഇടപെടണമെന്നും കോടതി ആവശ്യപ്പെട്ടു.

ഡിസംബര്‍ 15 നാണ് 14 ഖനിത്തൊഴിലാളികള്‍ ‘എലിമാള ഖനികളില്‍’ കുടുങ്ങിയതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്. എന്നാൽ രക്ഷാ പ്രവർത്തനം ഒരുമാസത്തിനോട് അടുത്തിട്ടും അപകടത്തില്‍പ്പെട്ടവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതോടെയാണ് തിരച്ചില്‍ അവസാനിപ്പിക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ കോടതി ആവശ്യം തള്ളുകയായിരുന്നു.

മണ്ണിടിച്ചിലും ഖനികള്‍ക്കുള്ളില്‍ വെള്ളം നിറഞ്ഞതുമാണ് ഖനിയിലെ അപകടത്തിന് കാരണമായതെന്നാണ് കരുതുന്നത്. ഇതുവരേക്കും 28 ലക്ഷം ലിറ്റര്‍ വെള്ളം ഖനിയില്‍ നിന്നും പുറത്തേക്ക് പമ്പ് ചെയ്ത് മാറ്റിയെങ്കിലും കാണാതായവരെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍