UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡല്‍ഹി ചീഫ് സെക്രട്ടറിയെ കയ്യേറ്റം ചെയ്ത സംഭവം; കെജ്രിവാള്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ കുറ്റപത്രം

ഫെബ്രുവരി 19ന് കേജ്രിവാളിന്റെ വസതിയില്‍ യോഗത്തിനെത്തിയപ്പോള്‍ അര്‍ധരാത്രി ആക്രമണമുണ്ടായെന്ന ആരോപിച്ച് ചീഫ് സെക്രട്ടറി നല്‍കിയ പരാതിയിലാണ് മന്ത്രിമാരും എംഎല്‍എമാരെയും ഉള്‍പ്പെടുത്തി കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്.

ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ മര്‍ദിച്ചെന്ന ആരോപണത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവര്‍ ഉള്‍പ്പെടെ 11 പേരെ പ്രതികളാക്കി പൊലീസ് കുറ്റപത്രം. കഴിഞ്ഞ ഫെബ്രുവരി 19ന് കേജ്രിവാളിന്റെ വസതിയില്‍ യോഗത്തിനെത്തിയപ്പോള്‍ അര്‍ധരാത്രി ആക്രമണമുണ്ടായെന്ന ആരോപിച്ച് ചീഫ് സെക്രട്ടറി നല്‍കിയ പരാതിയിലാണ് മന്ത്രിമാരും എംഎല്‍എമാരെയും ഉള്‍പ്പെടുത്തി കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്. കെജ്രിവാള്‍ ഉള്‍പ്പെടെയുള്ള ഉന്നതരുടെ സാന്നിധ്യത്തിലായിരുന്നു തനിക്കു മര്‍ദനമേറ്റതെന്ന് അന്‍ഷു പ്രകാശ് നേരത്തെ പരാതി ഉന്നയിച്ചിരുന്നു.

ഇവര്‍ക്കെതിരേ കുറ്റകരമായ ഗൂഢാലോചന, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, സമാധാനാ അന്തരീക്ഷം തകര്‍ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് നടപടി കേസെടുത്തുട്ടുള്ളത്. സംഭവം നടന്ന ദിവസം സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന്റെ പരസ്യവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോടു വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കൂടാതെ എംഎല്‍എമാരുമായി വാക്കു തര്‍ക്കവുമുണ്ടായി. ഇതിന് ശേഷമായിരുന്നു എംഎല്‍എമാരായ അമാനത്തുല്ല ഖാന്‍, പ്രകാശ് ജാര്‍വാള്‍ എന്നിവര്‍ തന്നെ മര്‍ദിച്ചെന്ന ഗുരുതര ആരോപണവുമായി അന്‍ഷു പ്രകാശ് രംഗത്തെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡല്‍ഹി ലഫ്. ഗവര്‍ണര്‍, കേന്ദ്ര ആഭ്യന്തര മന്ത്രി എന്നിവര്‍ക്കും ചീഫ് സെക്രട്ടറി പരാതി നല്‍കിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍