UPDATES

സോഷ്യൽ വയർ

കെനിയയിലെ എംപി 22 വര്‍ഷത്തിന് ശേഷം ഇന്ത്യയിലെത്തി – കടം വാങ്ങിയ 200 രൂപ തിരിച്ചുകൊടുക്കാന്‍

എനിക്ക് ഇവരോട് നന്ദി പറയണമായിരുന്നു. ഇത് വളരെ വൈകാരികമായ നിമിഷമാണ് – കെനിയന്‍ എംപി പറഞ്ഞു.

ന്യാരി ബ്യാരി ചാച്ചേ മണ്ഡലത്തില്‍ നിന്നുള്ള കെനിയന്‍ പാര്‍ലമെന്റ് അംഗം റിച്ചാര്‍ഡ് നിഗാക ടോംഗി 22 വര്‍ഷത്തിന് ശേഷം ഇന്ത്യയിലെത്തിയത് ഒരു കടം തിരിച്ചുകൊടുക്കാനാണ്. മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ കെനിയന്‍ എംപി എത്തിയത് 22 വര്‍ഷം മുമ്പ് ഒരു പലചരക്ക് കടക്കാരനില്‍ നിന്ന് വാങ്ങിയ 200 രൂപ കടം തിരിച്ചുകൊടുക്കാന്‍. കടം കൊടുത്ത കാശിനാഥ് ഗാവ്‌ളിയുടെ കണ്ണ് നിറഞ്ഞു, 22 വര്‍ഷത്തിന് ശേഷം ടോംഗിയെ കണ്ടപ്പോള്‍.

1985 മുതല്‍ 89 വരെ ഔറംഗബാദിലെ മൗലാന ആസാദ് കോളേജില്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായിരുന്നു ടോംഗി. ടോംഗിക്ക് ദിവസവും ഭക്ഷണമുണ്ടാക്കി കൊടുത്തിരുന്നത് കാശിനാഥ് ഗാവ്‌ളിയായിരുന്നു. ഗാവ്‌ളിയുടെ കടയോട് ചേര്‍ന്നാണ് ടോംഗി താമസിച്ചിരുന്നത്.

വിവാഹം കഴിച്ച സമയത്ത് ഇന്ത്യയില്‍ തിരിച്ചെത്തി 200 രൂപ തിരിച്ചുകൊടുക്കുന്നതിനെ പറ്റി തീരുമാനിച്ചിരുന്നു. ഇപ്പോള്‍ എനിക്ക് സമാധാനമായി. ടോംഗി പറഞ്ഞു. ഭാര്യ മിഷേലിനൊപ്പമാണ് ടോംഗി എത്തിയത്. ഇവിടെ വിദ്യാര്‍ത്ഥിയായിരിക്കുന്ന സമയത്ത് എന്റെ സാമ്പത്തികനില വളരെ പരിതാപകരമായിരുന്നു. ഇവര്‍ എന്നെ സഹായിച്ചു. എനിക്ക് ഇവരോട് നന്ദി പറയണമായിരുന്നു. ഇത് വളരെ വൈകാരികമായ നിമിഷമാണ് – കെനിയന്‍ എംപി പറഞ്ഞു. ഗാവ്‌ലിയെ കെനിയ സന്ദര്‍ശിക്കാന്‍ ടോംഗി ക്ഷണിച്ചു.
ഔറംഗബാദ് വിടുന്നതിന് മുമ്പ് താന്‍ പഠിച്ച കോളേജിലെത്തിയ ടോംഗി വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍