UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോടതിയെ അപമാനിച്ച് കത്തെഴുതി: കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്കെതിരെ കോടതിയലക്ഷ്യ ക്രിമിനൽ നടപടിക്ക് അനുമതി

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരെ ചിറ്റിലപ്പള്ളി ചീഫ് ജസ്റ്റിസിന് എഴുതിയ കത്താണ് നടപടിക്ക് ആധാരം

ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജി നടത്തിയ പരാമർശത്തിനെതിരെ ചീഫ് ജസ്റ്റിസിന് നൽകിയ പരാതി മാധ്യമങ്ങൾക്ക് ചോർത്തി നൽകിയ സംഭവത്തിൽ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടി. ചിറ്റിലപ്പള്ളിക്കെതിരായ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാൻ അഡ്വക്കേറ്റ് ജനറല്‍ അനുമതി നൽകി.

ജഡ്ജിയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് കത്തെഴുതുകയും അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയും ചെയ്ത നടപടി കോടതിയുടെ അന്തസിനെ ഹനിയ്ക്കുന്നതാണെന്ന വിലയിരുത്തിയാണ് കോടതിയലക്ഷ്യവുമായി മുന്നോട്ട് പോവാൻ എ.ജി സി.പി സുധാകരപ്രസാദ് അനുമതി നൽകിയത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരെ ചിറ്റിലപ്പള്ളി ചീഫ് ജസ്റ്റിസിന് എഴുതിയ കത്താണ് നടപടിക്ക് ആധാരമെന്ന് ഓൺലൈൻ മാധ്യമമായ ലൈവ് ലോ റിപ്പോര്‍ട്ട് പറയുന്നു.

ചിറ്റിലപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള വണ്ടർ ലാ എന്ന അമ്യൂസ്മെന്റ് പാർക്കിലെ റെഡിൽ നിന്നും വീണ് പരിക്കേറ്റ തൃശൂര്‍ സ്വദേശി വിജേഷ് വിജയന് നഷ്ടപരിഹാരം വൈകുന്നുവെന്ന പരാതിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ ചിറ്റിലപള്ളിയെ രൂക്ഷമായി വിമർശിച്ചെന്ന് മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. ഈ വാർത്തയായിരുന്നു പരാതിക്ക് ആധാരം. എന്നാല്‍  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത പരാമര്‍ശം തനിക്ക് വലിയ മാനഹാനി ഉണ്ടാക്കിയെന്ന് കാണിച്ചാണ് ചിറ്റിലപ്പള്ളി ചീഫ് ജസ്റ്റിസിന് കത്തെഴുതിയത്.

എന്നാൽ, സത്യാവസ്ഥ പരിശോധിക്കാതെ മാധ്യമ റിപ്പോര്‍ട്ടുകള്‍ മാത്രം പരിഗണിച്ചാണ് ചിറ്റിലപള്ളി പരാതി നൽകിയതെന്നായിരുന്നു എ.ജിയുടെ നിലപാട്. വിഷയം ചീഫ് ജസ്റ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമായിരുന്നില്ല ഉദ്ദേശം എന്ന് കരുതുന്നില്ല. അതായിരുന്നെങ്കിൽ പരാതി മാധ്യമങ്ങള്‍ക്ക് എന്തിനാണ് ചോര്‍ത്തി നല്‍കിയത്. ഈ നടപടി കോടതിയെ അപമാനിക്കുന്നതിന് വേണ്ടിയാണെന്നും എ.ജി ഉത്തരവില്‍ പറയുന്നു.

ചിറ്റിലപള്ളിയെ കുറ്റപ്പെടുത്തി വന്ന മാധ്യമവാര്‍ത്തകള്‍ പോലെ ജഡ്ജി ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്ന് നഷ്ടപരിഹാരക്കേസില്‍ ഹാജരായ അഭിഭാഷകന്‍ അഡ്വക്കേറ്റ് സജു എസ് നായര്‍ പ്രതികരിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്ച സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെന്നും എ.ജി ചൂണ്ടിക്കാണിക്കുന്നു.

രഘുറാം രാജന്‍ മുതല്‍ വിരാല്‍ ആചാര്യ വരെ; മോദിയെ ഉപേക്ഷിച്ചുപോയ 5 സാമ്പത്തിക വിദഗ്ദര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍