UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒടുവില്‍ പി.സി ജോര്‍ജ് സദാചാര കമ്മിറ്റിയില്‍ നിന്ന് പുറത്ത്

അനൂപ്‌ ജേക്കബിനെ പുതുതായി ഉള്‍പ്പെടുത്തി

പി.സി ജോര്‍ജ് എം.എല്‍.എയെ നിയമസഭയുടെ സദാചാര കമ്മിറ്റിയില്‍ നിന്നു മാറ്റി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷപിച്ചു കൊണ്ട് ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ നിയമസഭയുടെ പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനയിലാണ്. ജോര്‍ജ് കൂടി ഉള്‍പ്പെട്ട ഈ സമിതിയാണ് പരാതി പരിശോധിക്കേണ്ടതും എന്ന സാഹചര്യത്തിലാണ് എ. പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷനായ സമിതി ജോര്‍ജിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. ജോര്‍ജിന് പകരം അനൂബ് ജേക്കബ് എംഎല്‍എയെ സമിതിയില്‍ ഉള്‍പ്പെടുത്തി.

പീഡനത്തിന് ഇരയായ കന്യാസ്ത്രീക്കെതിരെ അസഭ്യവും അധിക്ഷേപാര്‍ഹവുമായ പരാമര്‍ശങ്ങളായിരുന്നു ജോര്‍ജ് നടത്തിയത്. ബിഷപ്പ് ഫ്രാങ്കോയെ ന്യായീകരിച്ചു കൊണ്ടും കന്യാസ്ത്രീയെ അധിക്ഷേപിച്ചുമുള്ള ജോര്‍ജിന്റെ പ്രസ്താവനയ്‌ക്കെതിരെ വന്‍ എതിര്‍പ്പുകളുയര്‍ന്നിരുന്നു. ദേശീയ വനിതാ കമ്മീഷന്‍ ഉള്‍പ്പെടെ ഇക്കാര്യത്തില്‍ രംഗത്തു വരികയും ചെയ്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍