UPDATES

വിപണി/സാമ്പത്തികം

ജിഎസ്ടി പ്രതീക്ഷിച്ചത്ര നേട്ടമുണ്ടാക്കിയില്ല; സാമ്പത്തിക വളർച്ചാ നിരക്ക് 7.18 ശതമാനത്തിലേക്ക് ഉയർന്നു

കേവല ദാരിദ്ര സൂചിക ഇപ്പോഴും താഴ്ന്നുതന്നെയാണ്. കേരളത്തിന്റെ പ്രതിശീര്‍ഷവരുമാനം 1.48,927 രൂപയായി.

കേരളത്തില്‍ പ്രളയം കനത്ത നാശം വിതച്ച സ്ഥിതിയുണ്ടായപ്പോഴും സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച 7.18 ശതമാനമായി വർധിച്ചതായി സാമ്പത്തിക അവലോകന റിപ്പോർട്ട്. കഴിഞ്ഞ തവണ 6.22 ശതമാനമായിരുന്നതിൽ നിന്നാണ് ഈ മുന്നേറ്റം. ദേശീയ ശരാശരിയേക്കാൾ ഉയർന്ന പ്രതിശീർഷ വരുമാനത്തിലേക്ക്​ എത്താനും കേരളത്തിന്​സാധിച്ചതായും​സാമ്പത്തിക അവലോകന റി​പ്പോർട്ട്​വ്യക്തമാക്കുന്നു. നാളെയാണ് സംസ്ഥാന ബജറ്റ് അവതിരിപ്പിക്കുന്നതിന് മുന്നോടിയായി അവതരിപ്പിച്ച 2018ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തുവെച്ചു.

ധനകമ്മിയും റവന്യൂ കമ്മിറ്റിയും കുറഞ്ഞു. എന്നാൽ പ്രതീക്ഷ വളർച്ച കൈവരിക്കാനായില്ലെന്നും സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു. വളര്‍ച്ചാനിരക്ക് കൂടിയെങ്കിലും പ്രളയം വളര്‍ച്ചാനിരക്കിനെ ബാധിക്കും. കേവല ദാരിദ്ര സൂചിക ഇപ്പോഴും താഴ്ന്നുതന്നെയാണ്. കേരളത്തിന്റെ പ്രതിശീര്‍ഷവരുമാനം 1.48,927 രൂപയായി. ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നതാണിത്. പ്രവാസി നിക്ഷേപത്തില്‍ വര്‍ധനവുണ്ടെങ്കിലും വളര്‍ച്ചാ നിരക്ക് കുറഞ്ഞു. 2017 മാര്‍ച്ചില്‍ 12.34 ശതമാനമായിരുന്നത് 11.55 ശതമാനമായി കുറഞ്ഞു. കേരളത്തിലെ ബാങ്കുകളില്‍ 4,45,401 കോടിയുടെ നിക്ഷപമാണുള്ളതെന്നും അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.

2016-17 ൽ 2.51 ആയിരുന്ന റവന്യൂ കമ്മി ഇത്തവണ 2.46 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ധനകമ്മി 4.29 ൽ നിന്നും 3.9 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പ്രളയം മൂലം പ്രതീക്ഷിച്ച 1.5 ശതമാനം വളർച്ചാ നിരക്ക് ഉണ്ടായില്ലെന്നും ജിഎസ്ടി പ്രതീക്ഷിച്ചത്ര നേട്ടമുണ്ടാക്കിയില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണ പദ്ധതികൾക്ക് വ്യക്തമായ രൂപം നൽകിക്കൊണ്ടുള്ള ബജറ്റാകും നാളെ ധനമന്ത്രി നിയമസഭയിൽ അവതരിപ്പിക്കുകയെന്നും റിപ്പോർട്ടുകൾ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍