UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വർണം, മദ്യം, സിനിമാ ടിക്കറ്റ്, സോപ്പ്, നോട്ട്ബുക്ക് വിലകൂടും

അഞ്ചു ശതമാനവും അതിൽ താഴെയും സ്ലാബിൽപ്പെട്ട ഉൽപന്നങ്ങൾക്ക് പ്രളയ സെസ് ഇല്ല.

ഉയർന്ന ജിഎസ്ടി സെസ് സ്ലാബിലെ ഉൽപന്നങ്ങൾക്ക് ഒരു ശതമാനം പ്രളയസെസ് ചുമത്തുന്നതോടെ കേരളത്തിലെ സമസ്ത മേഖലകളിലും
നിർമാണമേഖലയിലെ മിക്ക ഉത്പന്നങ്ങൾക്കും വില കുടാന്‍ കാരണമായേക്കുമെന്ന് വിലയിരുത്തൽ. സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തുന്ന തരത്തിൽ ധനക്കമ്മിയും റവന്യൂ കമ്മിയും കുറയ്ക്കുമെന്ന് വ്യക്തമാക്കുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് സഭയിൽ അവതരിപ്പിച്ചത്. സ്റ്റാംപ് ഡ്യൂട്ടിയിൽ ഇളവും അനുബന്ധ കരാറുകള്‍ക്ക്  ഒരേ മുദ്രവില ആവശ്യമില്ലെന്ന പറയുന്ന ബജറ്റിൽ ജിഎസ്ടിയിലെ 12, 18, 28 സെസ് സ്ലാബിലെ ഉൽപന്നങ്ങൾക്ക് ഒരു ശതമാനം പ്രളയസെസ് ചുമത്തുമെന്നും വ്യക്തമാക്കുന്നു.

ഇതോടെ മിക്ക ഉത്പന്നങ്ങൾക്കും വില വർധിക്കാൻ ഇടയാക്കിയേക്കും. സ്വർണം, വെള്ളി ആഭരണങ്ങൾക്ക് 0.25 ശതമാനം സെസ്. അഞ്ചു ശതമാനവും അതിൽ താഴെയും സ്ലാബിൽപ്പെട്ട ചരക്കുകൾക്ക് സെസ് ഇല്ല.

വില കൂടുന്ന ഉൽപന്നങ്ങൾ

സ്വർണം, വെള്ളി ആഭരണങ്ങൾ, സിനിമാ ടിക്കറ്റ്, ബീയർ, വൈൻ, ഇന്ത്യൻ നിർമിത വിദേശ മദ്യം (മദ്യനികുതി 2% കൂട്ടി).

3000 ചതുരശ്ര അടിക്കുമുകളിൽ വിസ്തീർണമുള്ള വീടുകൾ.  ഇലക്ട്രോണിക് ഉപകരണങ്ങൾ, സോപ്പ്, ശീതള പാനീയം, ചോക്ലേറ്റ് കാർ, സിമന്റ്, സെറാമിക് ടൈൽസ്, ഗ്രാനൈറ്റിനും, പെയിന്റ്, പ്ലൈവുഡ് എന്നിവയുടെ വിലകൂടും.

എസി, ഫ്രിഡ്ജ്, സിഗരറ്റ്, ഹെയർ ഓയിൽ, ടൂത്ത് പേസ്റ്റ്, കംപ്യൂട്ടർ, അതിവേഗ ബൈക്കുകൾ, നോട്ട് ബുക്, കണ്ണട, ടിവി, സ്കൂൾ ബാഗ്, മുള ഉരുപ്പടികൾ,  സംസ്കരിച്ച ഭക്ഷ്യ വസ്തുക്കൾ, മൊബൈൽ ഫോൺ, ബ്രാന്റഡ് തുണിത്തരങ്ങൾ, വെണ്ണ, നെയ്യ് എന്നിവയ്ക്കും വിലവർധിക്കും.

വിലകുറയുന്നവ

5ശതമാനവും, അതിൽ താഴെയും ജിഎസ്ടി സ്ലാബിൽ പെടുന്ന ഉൽപന്നങ്ങൾ. (20 ശതമാനം വരുന്ന അവശ്യവസ്ഥുക്കൾ ഈ വിഭാഗത്തിൽ പെടുന്നവയാണ്)

വൈദ്യുതി വാഹനങ്ങൾ- (ആദ്യ അഞ്ചുവർഷം 50 ശതമാനം നികുതിയിളവ്).

40 ലക്ഷം രൂപ മുതൽ ഒന്നരക്കോടി വരെ വിറ്റുവരുമാനമുള്ളവർ ഇനിമേൽ ഒരു ശതമാനം നികുതി മാത്രം നൽകിയാൽ മതിയാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍