UPDATES

ട്രെന്‍ഡിങ്ങ്

ഇടുക്കിയിലെ അനധികൃത ചെറുകിട നിര്‍മാണങ്ങള്‍ക്ക് നിയമ സാധുത നൽകാൻ തീരുമാനം

15 സെന്റ് വരെുയുള്ള പട്ടയ ഭൂമിയിലെ 1500 ചതുരശ്ര അടിയില്‍ താഴെയുള്ള അനധികൃത കെട്ടിടങ്ങള്‍ക്ക് നിയമാനുമതി നൽകാനാണ് നീക്കം.

ഇടുക്കി ജില്ലയിലെ അനധികൃത നിർമാണങ്ങൾ സാധൂകരിക്കുന്നതിനുള്ള നടപടികള്‍ ഇന്നത്തെ മന്ത്രി സഭായോഗം പരിഗണിച്ചതായി റിപ്പോർട്ട്. 15 സെന്റ് വരെുയുള്ള പട്ടയ ഭൂമിയിലെ 1500 ചതുരശ്ര അടിയില്‍ താഴെയുള്ള അനധികൃത കെട്ടിടങ്ങള്‍ക്ക് നിയമാനുമതി നൽകാനാണ് നീക്കം. ഇത്തരം കെട്ടിടങ്ങൾ ഉടമകൾക്ക് തന്നെ തിരിച്ച് നൽകുന്നതാണ് സർക്കാർ പരിഗണിക്കുന്നതെന്നുമാണ് വിവരം. ജില്ലയിലെ ചെറുകിട വ്യാപാരികള്‍ക്കും കര്‍ഷകര്‍ക്കും ഏറെ ഉപകാരപ്രദമാകുന്നതാണ് പുതിയ തീരുമാനം

1964-ലെ ഭൂനിയമപ്രകാരം പതിച്ചുനല്‍കിയ പട്ടയ ഭൂമിയില്‍ നിര്‍മിച്ച കെട്ടിടങ്ങളാണ് ക്രമവല്‍ക്കരിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഇടുക്കിയിലെ കര്‍ഷകരുടെും ചെറുകിടവ്യാപാരികളുടെയും ഏറെനാളായുള്ള ആവശ്യത്തിലാണ് സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തത്. കൈവശക്കാരന് വേറെ ഒരിടത്തും ഭുമിപാടില്ലെന്നും നിബന്ധനയുണ്ട്.

എന്നാല്‍ 1500 സ്‌ക്വയര്‍ഫീറ്റിന് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് ഇളവ് ലഭിക്കില്ല. ഇത്തരം നിർമിതികളെ അനധികൃതമായി കണക്കാക്കി നടപടികള്‍ സ്വീകരിക്കാനും മന്ത്രിസഭാ യോഗത്തില്‍ ധാരണയായതായി മാതൃഭൂമി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

പരിധി ഉയര്‍ത്തിയാല്‍ ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് നേരത്തെ വിലയിരുത്തിയിരുന്നു. ഇതോടെയാണ് പരിധി 1500 സ്‌ക്വയര്‍ ഫീറ്റായി നിജപ്പെടുത്തിയത്. 1500 ചതുരശ്ര അടിയെന്ന് നിർദേശം റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനാണ് മുന്നോട്ട് വച്ചത്. വിഷയത്തിൽ സി.പി.ഐ.യും സി.പി.എമ്മും നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം മന്ത്രിസഭയ്ക്ക് മുന്നിലെത്തുന്നത്.

ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണം; സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്, നിയമോപദേശം തേടി പോലീസ്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍