UPDATES

ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിച്ചുപണി: കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷിനു സ്ഥാനചലനം, 6 കളക്ടർമാർക്കും മാറ്റം

റാണി ജോര്‍ജിനു സാംസ്കാരിക സെക്രട്ടറി ചുമതലകള്‍ക്കു പുറമെ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് മനേജിങ് ഡയറക്ടറുടെ ചുമതല കൂടി നൽകാനും ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഉന്നത ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിച്ചുപണി നടത്തി സംസ്ഥാന സർക്കാർ. കൊച്ചി മെട്രോ എംഡി മുതൽ 6 ജില്ലാകളക്ടർമാർക്ക് ഉള്‍പ്പെടെയാണ് സ്ഥാന ചലനം. കൊച്ചി മെട്രോ മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് (പിഎസ‌്‌യു) സെക്രട്ടറിയായി മാറ്റി നിയമിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാനു സൈനിക ക്ഷേമ വകുപ്പ്, പ്രിന്‍റിങ് ആന്‍ഡ് സ്റ്റേഷനറി എന്നിവയുടെ അധിക ചുമതലയും, റാണി ജോര്‍ജിനു സാംസ്കാരിക സെക്രട്ടറി ചുമതലകള്‍ക്കു പുറമെ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് മനേജിങ് ഡയറക്ടറുടെ ചുമതല കൂടി നൽകാനും ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

എറണാകുളം കലക്ടര്‍ മുഹമ്മദ് സഫീറുല്ലയെ എസ്ജിഎസ്ടി വകുപ്പ് അഡീഷനല്‍ കമ്മീഷണറാക്കിയും, വിവരസാങ്കേതികവിദ്യാ വകുപ്പ് ജോയിന്‍റ് സെക്രട്ടറിയുടെ അധിക ചുമതല നൽകുകയും ചെയ്തു. കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി ഡോ. രത്തന്‍ ഖേല്‍കര്‍ക്കു കാര്‍ഷിക വികസന – കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല നല്‍കും. ലാൻഡ് ബോര്‍ഡ് സെക്രട്ടറി സി.എ.ലതയെ ലാൻഡ് റവന്യൂ കമ്മിഷണറായി മാറ്റി നിയമിക്കും.

കണ്ണൂര്‍ കലക്ടര്‍ മീര്‍ മുഹമ്മദ് അലിയെ ശുചിത്വമിഷന്‍ ഡയറക്ടറാക്കി. മലപ്പുറം കലക്ടര്‍ അമിത് മീണയെ അനര്‍ട്ട് ഡയറക്ടറാക്കിയതിന് പുറമെ ലോട്ടറി വകുപ്പ് ഡയറക്ടറുടെ ചുമതല കൂടി വഹിക്കും. ആലപ്പുഴ കലക്ടര്‍ എസ്.സുഹാസ് ആണ് എറണാകുളം കലക്ടർ. അസാപ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അദീല അബ്ദുല്ലയാണ് ആലപ്പുഴ കലക്ടർ. ഹൗസിങ് കമ്മീഷണര്‍ ബി.അബ്ദുള്‍ നാസർ കൊല്ലം കലക്ടറാകും. സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലിക്കിനെ മലപ്പുറം കലക്ടറായും പൊതുഭരണ ഡപ്യൂട്ടി സെക്രട്ടറി കെ.ഗോപാലകൃഷ്ണനെ തിരുവനന്തപുരം കലക്ടറായും മാറ്റി നിയമിക്കും. ഐ ആൻഡ് പിആര്‍ഡി ഡയറക്ടര്‍ ടി.വി.സുഭാഷ് ആണ് കണ്ണൂര്‍ കലക്ടർ.

അതേസമയം, 2018ലെ പ്രളയത്തില്‍ പൂര്‍ണമായോ ഭാഗികമായോ വീട് തകര്‍ന്നവരില്‍ ഉള്‍പ്പെട്ട കിടപ്പുരോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അധിക ധനസഹായം നല്‍കുന്നതിന് പ്രത്യുത്ഥാനം പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 കോടി രൂപ അനുവദിക്കും. യുഎന്‍ഡിപിയുടെ സഹായം കൂടി ഉപയോഗിച്ചാണ് പ്രളയബാധിത ജില്ലകളില്‍ പദ്ധതി നടപ്പാക്കുക.

2018ലെ പ്രളയത്തില്‍ പൂര്‍ണമായോ ഭാഗികമായോ വീട് തകര്‍ന്നവരില്‍ ഉള്‍പ്പെട്ട കിടപ്പുരോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അധിക ധനസഹായം നല്‍കുന്നതിന് പ്രത്യുത്ഥാനം പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 കോടി രൂപ അനുവദിക്കും. യുഎന്‍ഡിപിയുടെ സഹായം കൂടി ഉപയോഗിച്ചാണ് പ്രളയബാധിത ജില്ലകളില്‍ പദ്ധതി നടപ്പാക്കുക.

വെള്ളപ്പൊക്കത്തിലോ ഉരുള്‍പൊട്ടലിലോ 15 ശതമാനത്തില്‍ കൂടുതല്‍ നാശം നേരിട്ട വീടുകളിലെ കുടുംബങ്ങള്‍ക്കാണു പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കാന്‍സര്‍ രോഗികളുള്ള കുടുംബങ്ങള്‍, ഡയാലിസിസിനു വിധേയരാകുന്നവര്‍ ഉള്‍പ്പെടുന്ന കുടുംബങ്ങള്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുള്ള വിധവകള്‍ കുടുംബനാഥര്‍ ആയിട്ടുള്ള കുടുംബങ്ങള്‍ എന്നിവര്‍ക്കു പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഓരോ കുടുംബത്തിനും 25,000 രൂപയാണ് (ഒറ്റത്തവണ) അധിക സഹായമായി ലഭിക്കുക. മൊത്തം 7,300 കുടുംബങ്ങള്‍ക്കു പ്രയോജനപ്പെടും

മരിച്ച് ഒരു മാസത്തിനു ശേഷം അന്നമ്മയ്ക്ക് മോര്‍ച്ചറിയില്‍ നിന്ന് മോചനം; ശവസംസ്കാരം അന്ത്യാഭിലാഷം പോലെ സ്വന്തം ദളിത് ക്രൈസ്ത ദേവാലയത്തില്‍ തന്നെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍