UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംസ്ഥാനത്ത് ഇന്ധന വില ഒരു രൂപയോളം കുറയും; അധിക നികുതി ഒഴിവാക്കാന്‍ തീരുമാനം

നികുതി ഇളവ് നല്‍കുന്നതിലൂടെ സംസ്ഥാനത്തിന് 500 കോടിയുടെ നഷ്ടം നേരിടുമെന്നാണ് വിലയിരുത്തല്‍

സംസ്ഥാനത്തെ ഇന്ധന വില വര്‍ധനയില്‍ ഇളവു നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. ഇതിനായി എക്‌സൈസ് നികുതിയില്‍ കുറവു വരുത്താനും യോഗം തീരുമാനിച്ചു. ഇതോടെ ജുണ്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ പെട്രോള്‍ ഡീസല്‍ വിലയില്‍ ഒരു രൂപയോളം കുറവ് വരും. പതിനഞ്ച് ദിവസത്തിന് ശേഷം വില വീണ്ടും പുനഃപരിശോധിക്കുമെന്നും മന്ത്രിസഭാ യോഗം അറിയിച്ചു. നികുതി ഇളവ് നല്‍കുന്നതിലൂടെ സംസ്ഥാനത്തിന് 500 കോടിയുടെ നഷ്ടം നേരിടുമെന്നാണ് വിലയിരുത്തല്‍.

അതേസമയം പെട്രോള്‍, ഡീസല്‍ വിലയില്‍ കഴിഞ്ഞ 16 ദിവസത്തിന് ശേഷം ഇന്ന് ഒരു പൈസയുടെ കുറവ് രേഖപ്പെടുത്തി. പൊതുമേഖല എണ്ണകമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വെബ്‌സൈറ്റ് പ്രകാരം പെട്രോള്‍ വിലയില്‍ 60 പൈസയും ഡീസല്‍ വിലയും 59 പൈസയും കുറച്ചെന്നായിരുന്നു രാവിലെ അറിയിച്ചത്. എന്നാല്‍ ഇത് തെറ്റു പറ്റിയതാണെന്നും യഥാര്‍ഥത്തില്‍ ഒരു പൈസ മാത്രമാണ് കുറഞ്ഞിട്ടുള്ളതെന്നും കമ്പനി പിന്നീട് പ്രതികരിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍