UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡല്‍ഹിയിലെ സമരത്തില്‍ ഇടപെടണം; മോദിക്ക് പിണറായി വിജയന്റെ കത്ത്, നന്ദിയറിയിച്ച് കേജ്‌രിവാളിന്റെ മറുപടി ട്വീറ്റ്

പിണറായി വിജയന്റെ കത്തിന് പിറകെ അദ്ദേഹത്തിന്റെ ഇടപെടലിന് നന്ദി അറിയിച്ച് കെജ്രിവാളിന്റെ പ്രതികരണവും ഉടനെത്തി. ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ നമുക്ക് ഒരുമിച്ച് ശ്രമിക്കാം. ഇപ്പോള്‍ മോദി ഭരണത്തിന്റെ ഭീഷണിയാണ് ഉള്ളതെന്നും കേജ്രിവാള്‍ മറുപടി ട്വീറ്റില്‍ പറയുന്നു.

ഡല്‍ഹി ലഫ്റ്റനന്റ്  ഗവര്‍ണറുടെ സന്ദര്‍ശകമുറിയില്‍ ദിവസങ്ങളായി ധര്‍ണയിരിക്കുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. സമരത്തില്‍ കെജ്രിവാളിനു പിന്തുണ നല്‍കുന്നതായും പിണറായി വിജയന്‍ വ്യക്തമാക്കി.

ജനങ്ങള്‍ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയും പ്രതിനിധികളുമാണ് സമരത്തിലുള്ളത്. ലഫ്റ്റനന്റ് ഗവര്‍ണര്‍ കേന്ദ്രത്തിന്റെ പ്രതിനിധിയാണ്. സമരം ഡല്‍ഹിക്കാരെയും മലയാളികളെയും ബാധിച്ചിട്ടുണ്ട്. തലസ്ഥാനത്തു നടക്കുന്ന സമരത്തില്‍ കേന്ദ്രസര്‍ക്കാര്‍ എത്രയും പെട്ടെന്ന് ഇടപെടണമെന്നും പിണറായി കത്തില്‍ ആവശ്യപ്പെടുന്നു. സമരം രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായയ്ക്കു കോട്ടമുണ്ടാക്കുന്നതാണ്. പ്രധാനമന്ത്രി വ്യക്തിപരമായി തന്നെ വിഷയത്തില്‍ ഇടപെടണമെന്നും പിണറായി കത്തില്‍ ആവശ്യപ്പെടുന്നു.

അതേസമയം പിണറായി വിജയന്റെ കത്തിന് പിറകെ അദ്ദേഹത്തിന്റെ ഇടപെടലിന് നന്ദി അറിയിച്ച് കെജ്രിവാളിന്റെ പ്രതികരണവും ഉടനെത്തി. ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ നമുക്ക് ഒരുമിച്ച് ശ്രമിക്കാം. സാതന്ത്ര സമരത്തില്‍ നിരവധി പോരാളികള്‍ക്ക് ജീവന്‍ വെടിയേണ്ടിവന്നിട്ടുണ്ട്, എന്നാല്‍ ഇപ്പോള്‍ മോദി ഭരണത്തിന്റെ ഭീഷണിയാണ് ഉള്ളതെന്നും കേജ്രിവാള്‍ മറുപടി ട്വീറ്റില്‍ പറയുന്നു.

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണ സമരം അവസാനിപ്പിക്കുക, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക, വീട്ടുപടിക്കല്‍ റേഷന്‍ എത്തിക്കുന്ന പദ്ധതിക്ക് അനുമതി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേജ്‌രിവാളും സംഘവും ലഫ്.ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ ഓഫിസിലെ സന്ദര്‍ശകമുറിയില്‍ സമരം ആരംഭിച്ചത്. കേജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദര്‍ ജെയിന്‍, ഗോപാല്‍ റായ് എന്നിവരുള്‍പ്പെട്ട സംഘമാണു ധര്‍ണയില്‍ പങ്കെടുക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നും ആം ആദ്മി നേതാക്കള്‍ അറിയിച്ചു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍