ലയനം സംബന്ധിച്ച തത്വത്തില്‍ തീരുമാനം ആയിരുന്നു, എന്നാല്‍ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം സ്‌കറിയാ തോമസിന്റെ നിലപാട്
ബാലകൃഷണപ്പിള്ള അംഗീകരിച്ചില്ല.
ഇടതു മുന്നണിയുടെ ഭാഗമായ കേരളാ കോണ്‍ഗ്രസ് സ്‌കറിയാ വിഭാഗവുമായി ലയിച്ച് മുന്നിണ് പ്രവേശനം സാധ്യമാക്കുകയെന്ന കേരളാ കോണ്‍ഗ്രസ് ബി വിഭാഗത്തിന്റെ നീക്കം പാളിയതായി റിപോര്‍ട്ട്. ലയന ശേഷമുള്ള ചെയര്‍മാനം സ്ഥാനം സംബന്ധിച്ച് തര്‍ക്കമാണ് ലയന നീക്കം തകര്‍ത്തതെന്നാണ് വിവരം. ഇതോടെ ലയന പ്രഖ്യാപനമടക്കം പ്രതീക്ഷിച്ചിരുന്ന ഇന്നത്തെ സംയുക്ത വാര്‍ത്താ സമ്മേളനം ഉപേക്ഷിച്ചു.
ലയനം തത്വത്തില്‍ തീരുമാനം ആയിരുന്നു, എന്നാല്‍ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം വേണമെന്ന സ്‌കറിയാ തോമസിന്റെ നിലപാട് ബാലകൃഷണപ്പിള്ള അംഗീകരിച്ചില്ല. ഇതോടെ വിഷത്തില്‍ കൂടുതല്‍ കൂടി ആലോചന വേണമെന്ന് സ്‌കറിയ തോമസ് നിലപാടെടുക്കുകയായിരുന്നു.
ലയനത്തിനുശേഷം കേരള കോണ്‍ഗ്രസ് (ബി) എന്ന പേര് നിലനിര്‍ത്തണമെന്ന് ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ കേരള കോണ്‍ഗ്രസിനെ (ബി) മുന്നണിയിലെടുക്കണമെന്നാവശ്യപ്പെട്ട് ആര്‍.ബാലകൃഷ്ണപിള്ള സിപിഎമ്മിനും സിപിഐക്കും കത്തുനല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ മുന്നണിയില്‍ ഒറ്റ കേരളാ കോണ്‍ഗ്രസ് മതിയെന്ന സിപിഎം നിലപാടാണ് ലയനത്തിലേക്ക് നീങ്ങാന്‍ ബാലകൃഷ്ണ പിള്ളയെ പ്രേരിപ്പിച്ചതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.