UPDATES

ഒപ്പുശേഖരണം, സമവായ നീക്കം; കേരള കോൺഗ്രസ് (എം) പിടിക്കാൻ തിരക്കിട്ട നീക്കങ്ങൾ

നാളെ നിയമസഭാ സമ്മേളനം ആരംഭിക്കാനിനിരിക്കെ ജോസഫ് തന്നെ തല്‍ക്കാലം പാലർലമെന്ററി പാർട്ടി നേതാവാക്കും.

പാർലമെന്റ് തിരഞ്ഞെടുപ്പിലെ കോട്ടയെത്തെ വിജയം കേരള കോൺഗ്രസ് എമ്മിനുള്ളിൽ ജോസ് കെ മാണിയെ ശക്തനാക്കിയതോടെ പാർട്ടി പിടിക്കാൻ‌ ഒപ്പുശേഖരണവുമായ പി ജെ ജോസഫ് വിഭാഗം. പി ജെ ജോസഫിനെ ചെയർമാനാക്കണമെന്നാവശ്യപ്പെട്ട് ജോസഫിനൊപ്പമുള്ളവരുടെ ഒപ്പ് ശേഖരണമാണ് ആദ്യം നടക്കുന്നത്. എന്നാൽ സമവനായ നീക്കങ്ങളിലൂടെ പാർട്ടിയിൽ പിടി മുറക്കുന്നതിനാണ് ജോസ് കെ മാണിയുടെയും സംഘത്തിന്റെയും നീക്കം.

എന്നാൽ നാളെ നിയമ സഭാ സമ്മേളനം ആരംഭിക്കാനിനിരിക്കെ ജോസഫ് തന്നെ തല്‍ക്കാലം പാലർലമെന്ററി പാർട്ടി നേതാവാക്കും. പുതിയ ചെയർമാനെയും കക്ഷി നേതാവിനെയും ഒരുമിച്ച് തീരുമാനിക്കുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്. നിലവിൽ തങ്ങളുമായി ചേർന്നു നിൽ‌ക്കുന്ന സി എഫ് തോമസിനെ കക്ഷി നേതാവാക്കുകയും പി ജെ ജോസഫിനെ പാർട്ടി ചെയർമാനാക്കണമെന്നാണ് ജോസഫ് വിഭാഗത്തിന്റ ആവശ്യം.

എന്നാൽ സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന് മാണി വിഭാഗത്തിന്റെ ആവശ്യം. ചെയർമാൻ ഉൾപ്പടെ നാല് പ്രധാനസ്ഥാനങ്ങൾ സംസ്ഥാനകമ്മിറ്റി വിളിച്ച് നിശ്ചയിക്കണം. ഇത് അംഗീകരിക്കുകയാണെങ്കിൽ പി ജെ ജോസഫിനെ കക്ഷി നേതാവാക്കാമെന്നും മാണി വിഭാഗം നിലപാടെടുക്കുന്നു. എന്നാൽ ഇക്കാര്യം നിലവിൽ അംഗീകരിക്കാൻ താൽക്കാലിക ചെയർമാനായ പി ജെ ജോസഫ് തയ്യാറായിട്ടില്ല. നിലവിലെ സാഹചര്യങ്ങൾ പ്രകാരം ചെയർമാന്റെ തല്‍ക്കാലിക ചുമതലയുള്ളതിനാൽ അധികാരം ഇപ്പോൾ വർക്കിംഗ് ചെയർമാന് പി ജെ ജോസഫിനാണ്. അതിനാലാണ് ജോസ് കെ മാണി സമവായത്തിന്റ പാത തേടുന്നത്.

രാഹുല്‍ ഗാന്ധിയുടെ രാജി കൊണ്ട് കോണ്‍ഗ്രസ് രക്ഷപെടുമോ? വേണ്ടത് തമിഴ്നാട് മോഡല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍