UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാണി ചെങ്ങന്നൂരില്‍ യുഡിഎഫിനൊപ്പം; വര്‍ഗ്ഗീയതയെ ചെറുക്കാന്‍ പ്രാദേശിക കക്ഷികള്‍ ഉള്‍പ്പെടുന്ന സംഖ്യത്തിനേ കഴിയൂ

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ധാര്‍ഷ്ട്യത്തിനു ചെങ്ങന്നൂരിലെ ജനം മറുപടി പറയുമെന്നും മാണി.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് കെ എം മാണി. കോട്ടയത്തു ചേര്‍ന്ന കേരള കോണ്‍ഗ്രസ് ഉപസമിതി യോഗത്തിലാണ് തിരഞ്ഞെടുപ്പ് പിന്തുണ സംബന്ധിച്ച തീരുമാനമെടുത്തത്. മാണിക്കു പുറമേ പിജെ ജോസഫ്, മോന്‍സ് ജോസഫ്, ജോസ് കെ മാണി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. രാജ്യത്ത് നിലവിലുള്ള വര്‍ഗ്ഗീയതയെ ചെറുക്കാന്‍ പ്രാദേശിക കക്ഷികള്‍ ഉള്‍പ്പെടുന്ന സംഖ്യത്തിനേ കഴിയൂ എന്ന വിലയിരുത്തലാണ് യുഡിഎഫിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നും മാണി വ്യക്തമാക്കി.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ധാര്‍ഷ്ട്യത്തിനു ചെങ്ങന്നൂരിലെ ജനം തിരഞ്ഞെടുപ്പില്‍ മറുപടി പറയും. സര്‍ക്കാരുകള്‍ കര്‍ഷകരെ അവഗണിക്കുകയാണ്. ഇന്ധന വിലവര്‍ധന സാധാരണക്കാരന്റെ ജീവിതത്തെ സാരമായി ബാധിച്ചെന്നും പ്രതികരിച്ച മാണി ചെങ്ങന്നൂരിലെ മല്‍സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്നും വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) പിന്തുണ തേടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം ഇന്നലെ മാണിയെ കണ്ടതിന് പിറകെയാണ് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഉപസമിതി യോഗ തീരുമാനം. എന്നാല്‍ ചെങ്ങന്നൂരില്‍ കേരളാ കോണ്‍ഗ്രസ് നിലപാട് യുഡിഎഫി ക്യാംപിന് കൂടുതല്‍ ആത്മവിശ്യാസം നല്‍കുന്നതാണ്. കെഎം മാണിയുടെ നിലപാട് വോട്ട് ഫലത്തെ സ്വാധീനിക്കില്ലെന്ന വിശ്വാസത്തിലാണ് എല്‍ഡിഎഫ്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ചെങ്ങന്നൂര്‍ പടിവാതില്‍ക്കല്‍, മാണി വിഷയത്തില്‍ വീണ്ടും നാണംകെട്ട് സിപിഎം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍