UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാർലമെന്ററി നേതാവ് മരിച്ചാൽ സ്ഥാനം ഡെ. ലീഡർക്ക്; കേരള കോൺഗ്രസിൽ സമവായ നീക്കവുമായി പി ജെ ജോസഫ്

ജോസ് കെ മാണിയെ ചെയർമാനാക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം ഒപ്പ് ശേഖരണത്തിനുള്ള നീക്കം കൂടി തുടങ്ങിയതോടെ പർട്ടിയിലെ ബാലാബലം നിർണ്ണായകമായിരുന്നു.

കേരള കോൺഗ്രസ് എമ്മിൽ ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പുണ്ടാവില്ലെന്ന് സൂചനകൾ നൽകി താൽക്കാലിക ചെയർമാൻ പിജെ ജോസഫ്. പാർട്ടിയിലെ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ‌ സംസ്ഥാന കമ്മിറ്റി ഉടൻ വിളിക്കില്ല. സംസ്ഥാന കമ്മിറ്റി വിളിക്കണമെങ്കില്‍ സാഹചര്യം വ്യക്തമാക്കണമെന്നും അദ്ദേഹം പറയുന്നു.

നിലവിൽ പാര്‍ട്ടിയിൽ ഉടലെടുത്ത അധികാര പ്രശ്നങ്ങൾ സമവായത്തിലൂടെ തീർക്കാനാണ് നീക്കം നടക്കുന്നത്. ഇതിന്റെ ഭാഗമായി ഇപ്പോൾ താൽക്കാലിക ചെയർമാനായ പിജെ ജോസഫ് ചെയർ‌മാനാവും, കെ എം മാണിയുടെ മകനും എംപിയുമായ ജോസ് കെ മാണി വൈസ് ചെയര്‍മാൻ എന്നിങ്ങനെയാണ് സമവായ ഫോർമുലയെന്ന് ഏഷാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യന്നു. നിയമസഭയില്‍ സി എഫ് തോമസ് പാർലമെന്ററി പാർട്ടി നേതാവായും പ്രവർത്തിക്കും.

പാർട്ടി ചെയർമാനെ സംസ്ഥാനകമ്മിറ്റി വിളിച്ച് നിശ്ചയിക്കണമെന്ന് ജോസ് കെ മാണി തന്നെ നേരിട്ട് ആവശ്യപ്പെട്ടതോടെയാണ് പി ജെ ജോസഫിന്റ പുതിയ സമവായ നീക്കം. ജോസ് കെ മാണിയെ ചെയർമാനാക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം ഒപ്പ് ശേഖരണത്തിനുള്ള നീക്കം കൂടി തുടങ്ങിയതോടെ പർട്ടിയിലെ ബാലാബലം നിർണ്ണായകമായിരുന്നു.

കാസര്‍കോഡ് ഉണ്ണിത്താന് അട്ടിമറി വിജയമെങ്കില്‍ സംഭവിച്ചിരിക്കാനുള്ള സാധ്യതകള്‍ എന്തൊക്കെ? അടിതെറ്റി സിപിഎം?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍