UPDATES

അനുസ്മരണയോഗത്തിൽ ചെയർമാനെ തെരഞ്ഞെടുക്കരുതെന്ന് കോടതി: കേരള കോൺ‌ഗ്രസില്‍ ജോസഫിനെതിരെ നിയമ നീക്കം

അനുസ്‌മരണ മറവിൽ ചെയർമാനെ തെരഞ്ഞെടുക്കാൻ നീക്കം നടക്കുന്നുണ്ടെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ടാണ് കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി കോടതിയെ സമീപിച്ചത്.

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്റെ താത്കാലിക ചുമതല പിജെ ജോസഫിന് കൈമാറിയിയതിന് പിറകെ ചെയർമാൻ സ്ഥാനം നിയമ നടപടിയിലേക്ക്. തിരുവനന്തപുരത്തെ മാണി അനുസ്‌മരണത്തിനിടെ ചെയർമാനെ തെരെഞ്ഞെടുക്കരുതെന്ന് കോടതി നിര്‍ദ്ദേശം. കൊല്ലം ജില്ലാ ജനറൽ സെക്രെട്ടറി മനോജിന്റെ  ഹർജിയിലാണ് തിരുവനന്തപുരം ജില്ലാ കോടതി അവധിക്കാല ബെഞ്ചിന്റെ നിര്‍ദ്ദേശം.

പിജെ ജോസഫും ജോസ് കെ മാണിയും പങ്കെടുക്കുന്ന മാണി അനുസ്‌മരണം തിരുവനന്തപുരത്ത് നടക്കുന്നതിനിടെയാണ് കോടതിയുടെ നിർദേശം. അനുസ്‌മരണ മറവിൽ ചെയർമാനെ തെരഞ്ഞെടുക്കാൻ നീക്കം നടക്കുന്നുണ്ടെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ടാണ് കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി കോടതിയെ സമീപിച്ചത്.

പാര്‍ട്ടി ഭരണഘടന അനുസരിച്ച് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കും വരെ വര്‍ക്കിംഗ് ചെയര്‍മാനാണ് താത്കാലിക ചുമതല നല്‍കേണ്ടതെന്നും ഇതനുസരിച്ചുള്ള സാധാരണ നടപടിക്രമം മാത്രമായാണ് പിജെ ജോസഫിന് ചെർമാൻ സ്ഥാനം നൽകിയത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം ആണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ താത്കാലിക ചുമതല നൽകാനുള്ള അധികാരം ജോയ് എബ്രഹാമിനില്ലെന്ന് കൊല്ലം ജില്ല ജനറൽ സെക്രട്ടറി മനോജ്‌ പറയുന്നു. ഏഷ്യാനെറ്റ്‌ ന്യൂസിനോടായിരുന്നു പ്രതികരണം.

പാർട്ടി ബൈലോ പ്രകാരം താൽകാലിക ചുമതല നൽകുന്നത് തെറ്റായ നടപടിയാണെന്നും അദ്ദേഹം പറയുന്നു. ചെയർമാനെ തിരഞ്ഞെടുക്കേണ്ടത്ത് സംസ്ഥാന കമ്മിറ്റി ചർച്ചക്ക് ശേഷമാത്രമാണെന്നും ഹർജി നൽകിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും മനോജ് പറയുന്നു.

 

Also Read- ബാങ്കുകളെ ഷൈലോക്കുകളാക്കുന്ന സര്‍ഫാസി നിയമം, കേരളത്തില്‍ ഭീഷണി നേരിടുന്നത് നൂറുകണക്കിന് കുടുംബങ്ങള്‍, നിസഹായരായി സര്‍ക്കാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍