UPDATES

സമവായമില്ലെങ്കിൽ തിരഞ്ഞെടുപ്പെന്ന് ജോസ് കെ മാണി; കേരളാ കോൺഗ്രസ് (എം)ൽ അധികാര വടംവലി രൂക്ഷം

കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ കെ.എം. മാണി അനുസ്മരണത്തിൽ പങ്കെടുത്ത ശേഷമായിരുന്നു ഇരുവരും നിലപാട് വ്യക്തമാക്കുന്നത്.

കെ എം മാണിക്ക് ശേഷമുള്ള അധികാര സ്ഥാനങ്ങളെ ചൊല്ലി കേരള കോൺഗ്രസിൽ (എം) തർക്കം രൂക്ഷം. സമവായത്തിലൂടെ നേതൃസ്ഥാനങ്ങൾ പങ്കുവയ്ക്കണമെന്ന നിലപാടുമായി പി ജെ ജോസഫ് നിലപാടെടുക്കുമ്പോൾ സമവായമില്ലെങ്കിൽ സംസ്ഥാന കമ്മിറ്റി വിളിക്കണമെന്നാണ് വൈസ് ചെയർമാൻ ജോസ് കെ. മാണിയുടെ നിലപാട്. എന്നാൽ പാർട്ടിയിലെ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ‌ സംസ്ഥാന കമ്മിറ്റി ഉടൻ വിളിക്കില്ല. സംസ്ഥാന കമ്മിറ്റി വിളിക്കുന്നതിനു മുമ്പ് പല സമിതികൾ ചേരാനുണ്ട്. സംസ്ഥാന കമ്മിറ്റി വിളിക്കണമെങ്കില്‍ സാഹചര്യം വ്യക്തമാക്കണമെന്നും അദ്ദേഹം പറയുന്നു.

നിലവിൽ പാര്‍ട്ടിയിൽ ഉടലെടുത്ത അധികാര പ്രശ്നങ്ങൾ സമവായത്തിലൂടെ തീർക്കാനാണ് നീക്കം നടക്കുന്നത്. ഇതിന്റെ ഭാഗമായി ഇപ്പോൾ താൽക്കാലിക ചെയർമാനായ പിജെ ജോസഫ് ചെയർ‌മാനാവും, കെ എം മാണിയുടെ മകനും എംപിയുമായ ജോസ് കെ മാണി വൈസ് ചെയര്‍മാൻ എന്നിങ്ങനെയാണ് സമവായ ഫോർമുലയെന്ന് ഏഷാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യന്നു. നിയമസഭയില്‍ സി എഫ് തോമസ് പാർലമെന്ററി പാർട്ടി നേതാവായും പ്രവർത്തിക്കും.

സമവായമില്ലെങ്കിൽ സംസ്ഥാന കമ്മിറ്റി വിളിക്കണമെന്നു വൈസ് ചെയർമാൻ ജോസ് കെ. മാണി. സമവായമുണ്ടെങ്കിലും ഇല്ലെങ്കിലും സംസ്ഥാന കമ്മിറ്റി ചേരണം. സമവായമില്ലെങ്കിൽ തിരഞ്ഞെടുപ്പ് നടത്തേണ്ടിവരും. വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ കേരള കോൺഗ്രസിനെ സ്നേഹിക്കുന്നവർ അംഗീകരിക്കില്ല.  കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ കെ.എം. മാണി അനുസ്മരണത്തിൽ പങ്കെടുത്ത ശേഷമാണ് ഇരുവരും നിലപാട് വ്യക്തമാക്കുന്നത്.

പാർട്ടിയിലെ മാണി വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. ഇപ്പോൾ ജോസഫ് വിഭാഗത്തിനോട് അടുപ്പം പുലര്‍ത്തുന്ന ജനറൽ സെക്രട്ടറി ജോയ് എബ്രഹാം യോഗത്തിൽ പങ്കെടുത്തില്ല. അതിനിടെ യോഗത്തിൽ താൽക്കാലി ചെയർമാനായ പി.ജെ. ജോസഫിനെ വർക്കിങ് ചെയർമാൻ എന്നായിരുന്നു ചടങ്ങിൽ അഭിസംബോധന ചെയ്തത്. കേരള കോൺഗ്രസിന്റെ ഐക്യത്തിനു വേണ്ടി മന്ത്രിസ്ഥാനം ഉൾപ്പെടെ ത്യജിച്ചുവെന്ന് പരാമർശിച്ചായിരുന്നു പി.ജെ. ജോസഫിന്റെ പ്രസംഗം. കെ.എം. മാണിയെ പലരും പിന്നിൽ നിന്നു കുത്തിയെന്നായിരുന്നു പി.എം. മാത്യു തന്റെ പ്രസംഗത്തിൽ ആരോപിച്ചത്. യോഗ ശേഷം പാർട്ടി സംസ്ഥാന സമിതി ഓഫിസിൽ ജോസ് കെ. മാണി സ്റ്റീയറിങ് കമ്മറ്റി അംഗങ്ങളുമായി കൂടിക്കാഴ്ചയും നടത്തി.

പി ജെ ജോസഫ് വിഭാഗം പാർട്ടിയിലേക്ക് വന്നപ്പോൾ പ്രധാനപ്പെട്ട രണ്ട് സ്ഥാനങ്ങൾ മാണിക്കാണെന്ന് കരാറുണ്ടായിരുന്നു.. ഇതിൽ പിന്നോട്ട് പോകാൻ കഴിയില്ലെന്നാണ് മാണി വിഭാഗത്തിന്റ നിലപാട്.ജോസ് കെ മാണിയുടെ നേതൃത്വത്തിൽ മാണി വിഭാഗം നേതാക്കൾ പാർട്ടി ഓഫീസിൽ യോഗം ചേർന്നാണ് കടുത്ത തീരുമാനവുമായി മുന്നോട്ട് പോകാൻ ധാരണയായത്. 23ന് ഫലപ്രഖ്യാപനത്തിന് ശേഷം സംസ്ഥാനകമ്മിറ്റി വിളിക്കാനാണ് ജോസ് കെ മാണി ആലോചിക്കുന്നത്.

 

‘നമ്മടെ പള്ളീല്‍ അടക്കാനാരുന്നു അമ്മാമ്മച്ചിക്ക് ആഗ്രഹം, മറ്റേ പള്ളിക്കാര് ക്യാഷ് ടീമാണ്, ചില്ലു കല്ലറയും സെല്ലും ഒക്കെയുള്ളവര്‍’; ദളിത്‌ ക്രൈസ്തവ സ്ത്രീയുടെ മൃതദേഹം എട്ടാം ദിവസവും മോര്‍ച്ചറിയില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍