UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പരീക്ഷാഹാളിൽ ഇൻസുലിൻ ഉപകരണങ്ങളും മിഠായിയും ഉപയോഗിക്കാം; നിർദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

രക്തത്തിലെ പഞ്ചസാരയളവ് കുറയുന്ന സാഹചര്യത്തിൽ പരീക്ഷ തടസ്സപ്പെടാതെ തന്നെ ഇത് പരിഹരിക്കുകയാണ് നടപടിയുടെ ലക്ഷ്യം.

പൊതുപരീക്ഷകളെഴുതുന്ന രോഗബാധിതരായ വിദ്യാർഥികൾക്ക് ആശ്വാസവുമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ്.
ടൈപ്പ് 1 പ്രമേഹം ബാധിച്ച കുട്ടികൾക്ക് ഇൻസുലിൻ ഉപകരണങ്ങളും മധുരപലഹാരങ്ങളും പരീക്ഷാഹാളിൽ കൊണ്ടുവരാൻ അനുമതി നൽകിയതാണ്  ഉത്തരവ്. രക്തത്തിലെ പഞ്ചസാരയളവ് കുറയുന്ന സാഹചര്യത്തിൽ പരീക്ഷ തടസ്സപ്പെടാതെ തന്നെ ഇത് പരിഹരിക്കുകയാണ് നടപടിയുടെ ലക്ഷ്യം. ശരീരത്തിൽ ഇൻസുലിൻ അളവ് ക്രമാതീതമായിക്കുറയുന്ന ടൈപ്പ് 1 പ്രമേഹം.

വിദ്യാർഥി-യുവജന സംഘടനകൾ നൽകിയ അപേക്ഷയെത്തുടർന്നാണ് ഉത്തരവിറക്കിയത്. മിഠായിക്കും ഇൻസുലിനും പുറമെ ഇൻസുലിൻ പമ്പ്, ഇൻസുലിൻ പേന, വെള്ളം, ഷുഗർ ഗുളിക, ചോക്ലേറ്റ്, പഴങ്ങൾ, സ്നാക്സ് എന്നിവയും സാൻഡ്‌വിച്ച് പോലുള്ള ഭക്ഷണപദാർഥങ്ങളും ഹാളിൽ ഇനിമുതൽ അനുവദനീയമാണ്.

എന്നാൽ, ഈ ആനുകൂല്യം ലഭിക്കുന്നതിനായി ഡോക്ടറുടെ സർട്ടിഫിക്കറ്റ്, മുഴുവൻ ചികിത്സാറിപ്പോർട്ട് എന്നിവ വിദ്യാർഥി ഹാജരാക്കണം. ഇതിന് പുറമെ രോഗാവസ്ഥ സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള പ്രധാനാധ്യാപകന്റെയോ പ്രിൻസിപ്പലിന്റെയോ സാക്ഷ്യപത്രവും ആവശ്യമാണ്. പരീക്ഷയ്ക്ക് മേൽനോട്ടം വഹിക്കുന്ന അധ്യാപകനാണ് ഭക്ഷണ പദാര്‍ത്ഥങ്ങൾ സൂക്ഷിക്കുക. ഇവ ആവശ്യസമയത്ത് വിദ്യാർഥികൾക്ക് നൽകാൻ കഴിയുന്ന തരത്തിലായിരിക്കും ക്രമീകരണങ്ങൾ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍