UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കന്നിയാത്രയില്‍ തന്നെ ചാർജ്ജ് തീർന്നു; ഇലക്ട്രിക് ബസ് പാതിവഴിയില്‍ കുടുങ്ങി

യാത്ര മുടങ്ങിയതോടെ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

സംസ്ഥാന സര്‍ക്കാർ പുതിയതായി നിരത്തിലിറക്കിയ ഇലക്ട്രിക്ക് ആദ്യയാത്രയിൽ ചാർജ്ജ് തീർന്ന് പാതിവഴിയിൽ കുടുങ്ങി. തിരുവനന്തപുരം – എറണാകുളം എസി ഇലക്ട്രിക് ബസ്സാണ് ചേർത്തല എക്സ്റേ ജംക്‌ഷനു സമീപം വച്ച് ചാർജില്ലാതെ നിന്നുപോയത്. ബസ് ചാർജ് ചെയ്യാനുള്ള പോയിന്റ് ചേർത്തല ഡിപ്പോയിൽ ചാർജർ പോയിന്റ് ഇല്ലാത്തതും തിരിച്ചടിയായി. യാത്ര മുടങ്ങിയതോടെ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

സംസ്ഥാന സർ‌ക്കാറിന്റെ പുതിയ വാഹന നയം അനുസരിച്ചാണ് തിരുവനന്തപുരത്തും എറണാകുളത്തുമായി പത്ത് ഇലക്ട്രിക് ബസ്സുകൾ ഇന്ന് മുതല്‍ സര്‍വ്വീസ് തുടങ്ങുമെന്ന് കെഎസ്ആര്‍ടിസി പ്രഖ്യാപനം നടത്തിയത്. തിരുവനന്തപുരത്തുനിന്നു കൊല്ലം, ആലപ്പുഴ വഴി എറണാകുളത്തേക്ക് 5 ഇലക്ട്രിക് ബസ് സർവീസുകളാണ് തിങ്കളാഴ്ച മുതൽ കെഎസ്ആർടിസി ആരംഭിച്ചത്. രാവിലെയും വൈകിട്ടുമാണു സർവീസുകൾ. എന്നാൽ ദീർഘദൂര സർവീസ് നടത്തും മുൻപു വേണ്ടത്ര പഠനങ്ങൾ നടത്തിയിരുന്നില്ലെന്ന് ജീവക്കാരിൽ നിന്നും ഉൾപ്പെടെ ഇതിനെതിരെ വിമർശനവും ഉയർ‌ന്നിരുന്നു. തിരക്കേറിയ ദേശീയ പാതയിലുണ്ടാവുന്ന ഗതാഗത കുരുക്കുകൾ‌ കണക്കാക്കാതെയാണ് സർവീസ് നടത്തിയതെന്നാണ് പ്രധാന വിമർശനം.

Also Read-  പുരോഗമന കേരളത്തിലെ ആര്‍ത്തവ ‘കഥകള്‍’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍