UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കര്‍ഷക ആത്മഹത്യകള്‍ വർധിക്കുന്നത് ഇടത് സർക്കാരുകൾ കേരളം ഭരിക്കുമ്പോൾ: ചെന്നിത്തല

കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുക, ജപ്തി നടപടികള്‍ നിര്‍ത്തിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് യുഡിഎഫ് ഏകദിന ഉപവാസം സംഘടിപ്പിച്ചത്.

സംസ്ഥാനത്ത് കർഷകർ ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതി പക്ഷ നേതാവ് രമേശ് ചെന്നത്തല. കടക്കെണിയിൽ കുടുങ്ങിയ കർഷകരെ സഹായിക്കാൻ എന്ന പേരിൽ‌ സർക്കാർ ഇന്നലെ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ കാർഷിക വായ്പകൾ എഴുതി തള്ളുകയാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കേരളത്തിൽ ഇടത് സർക്കാരുകൾ അധികാരത്തിലെത്തുമ്പോഴെല്ലാം കർഷക ആത്മത്യകൾ വർധിക്കാറുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് കട്ടപ്പനയില്‍ നടത്തുന്ന ഉപവാസ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുക, ജപ്തി നടപടികള്‍ നിര്‍ത്തിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് യുഡിഎഫ് ഏകദിന ഉപവാസം സംഘടിപ്പിച്ചത്.

യുഡിഎഫ് ഇന്ന് ഉപവാസ സമമം പ്രഖ്യാപിച്ച പശ്ചാത്തലത്തിലായിരുന്നു ഇന്നലെ അടിയന്തിരമായി മന്ത്രിസഭാ യോഗം ചേര്‍ന്നത്. എന്നാൽ
കര്‍ഷകരുടെ ഈ സ്ഥിതിക്ക് മാറ്റമുണ്ടാക്കാന്‍ പ്രഖ്യാപനങ്ങളല്ല അടിയന്തര നടപടികളാണ് വേണ്ടത്. പ്രളയ ദുരിതാശ്വാസ നിധിയിലെ പോലും 30% പണം മാത്രമാണ് സര്‍ക്കാര്‍ ഇതുവരെ ചിലവഴിച്ചത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച 5000 കോടിയുടെ പാക്കേജില്‍ ഒരു രൂപ പോലും സംസ്ഥാന സര്‍ക്കാരിന്റെതല്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ബുധനാഴ്ച രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണിവരെയാണ് കട്ടപ്പന മുനിസിപ്പല്‍ മൈതാനിയിൽ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ യുഡിഎഫ് ഘടകകക്ഷി നേതാക്കൾ ഉൾപ്പെടെ പങ്കെടുക്കുന്ന ഉപവാസ സമരം നടക്കുന്നത്. സമരം യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് നേതാവും എംപിയുമായ ജോസ് കെ മാണി, അനൂപ് ജേക്കബ് എംഎല്‍എ, ജോണി നെല്ലൂര്‍ തുടങ്ങിയവരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫ് ഉദ്ഘാടനം ചെയ്യും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍