UPDATES

രണ്ട് വർഷം കൊണ്ട് ആയിരം കോടി ലക്ഷ്യം; കേരളത്തില്‍ ജൂൺ ഒന്ന് മുതൽ പ്രളയ സെസ്

പ്രളയാനന്തര പുനർനിർമാണത്തിന് പണം കണ്ടെത്താന്‍ ബജറ്റിലായിരുന്നു സെസ് എന്ന നിർദേശം.

സംസ്ഥാനത്തെ പ്രളയ പുനര്‍നിർമാണ പ്രവർത്തനങ്ങൾക്ക് പണം സമാഹരിക്കുക ലക്ഷ്യമിട്ട് ഏർപ്പെടുത്തിയ പ്രളയ സെസ് അടുത്ത മാസം മുതൽ പ്രാബല്യത്തിൽ. ജുൺ ഒന്നുമുതൽ വിവിധ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്ക് ഒരു ശതമാനം സെസ് ഏർപ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി. രണ്ട് വർഷം കൊണ്ട് ആയിരം കോടി സമാഹരിക്കുകയാണ് സെസ് ഏർപ്പെടുത്തുന്നതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കേരള ധനകാര്യ ബിൽ 2019ലെ 14–ാം വകുപ്പ് പ്രകാരമാണ് സെസ് ചുമത്തുന്നത്.

പ്രളയാനന്തര പുനർനിർമാണത്തിന് പണം കണ്ടെത്താന്‍ ബജറ്റിലായിരുന്നു സെസ് എന്ന നിർദേശം. അതിന് ജിഎസ്ടി കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കുകയും സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പിൻവലിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജൂൺ 1 മുതൽ സെസ് പിരിക്കാൻ തീരുമാനിച്ചത്.

5%, 12%, 18% ജിഎസ്ടി നിരക്കുള്ള സേവനങ്ങളും 12%, 18%, 28% ജിഎസ്ടി നിരക്കുള്ള സാധനങ്ങളും റജിസ്ട്രേഷനില്ലാത്തവർക്ക് വിൽക്കുമ്പോൾ/ സേവനം നൽകുമ്പോൾ ആണ് പ്രളയ സെസ് നൽകേണ്ടത്. സപ്ലൈ മൂല്യത്തിന്മേൽ പ്രളയ സെസ് പിരിക്കാം. വാറ്റ് സെസ് പോലെ നികുതിക്കു മേലല്ല സെസ്. സ്വർണാഭരണങ്ങൾ ഉൾ‌പ്പെടുന്ന 3% ജിഎസ്ടി നിരക്കുള്ള ഉൽപന്നങ്ങൾക്ക് നിരക്ക് 0.25% ആണ് പ്രളയ സെസ്.

അതേസമയം, വിലക്കയറ്റവും പ്രകൃതി ദുരന്തങ്ങളുടെ നാശനഷ്​ടവും മൂലം നട്ടംതിരിയുന്ന ജനതക്കുമേല്‍ പ്രളയസെസ് കൂടി അടിച്ചേല്‍പിക്കാനുള്ള നീക്കം ക്രൂരതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പലപേരുകളില്‍ ഇതിനകം അധികനികുതി സര്‍ക്കാര്‍ ജനങ്ങളില്‍നിന്ന്​ ഈടാക്കുന്നുണ്ട്. 1785 കോടിയുടെ അധിക നികുതിയാണ് ബജറ്റ് വഴി അടിച്ചേല്‍പിച്ചത്. സേവനനികുതി അഞ്ച് ശതമാനം ഏര്‍പ്പെടുത്തിയത് കൂടാതെയാണ് അധികനികുതി. തെരഞ്ഞെടുപ്പില്‍ തോൽപിച്ചതിന് ജനങ്ങളോടുള്ള പ്രതികാരമാണ് അധികനികുതിയുടെ അടിച്ചേല്‍പിക്കുന്നതെന്ന് ചെന്നിത്തല കഴഞ്ഞി ദിവസം ആരോപിച്ചിരുന്നു.

ഇടതുപക്ഷത്തിന് എന്ത് പുതിയ അജണ്ടയാണുള്ളത്? ശബരിമല-നവോത്ഥാനത്തില്‍ മുഖ്യമന്ത്രിയെ വരെ അവര്‍ തോല്‍പ്പിച്ചു: സണ്ണി എം. കപിക്കാട് സംസാരിക്കുന്നു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍