UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളം പ്രളയത്തെ നേരിട്ട രീതി മാതൃകാപരമെന്ന് കേന്ദ്ര സംഘം; റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കും

ദുരിതാശ്വാസ ക്യാംപുകള്‍ സംബന്ധിച്ചും രക്ഷാപ്രവര്‍ത്തനം സംബന്ധിച്ചും ജനങ്ങളില്‍ നിന്നും ഒരു പരാതിയും ലഭിച്ചില്ല, ഇത് വിസ്മയിപ്പിച്ചെന്നും സ്പെഷല്‍ സെക്രട്ടറി പറഞ്ഞു.

കേരളത്തെ അപ്രതീക്ഷിതമായി ബാധിച്ച പ്രളയത്തെ സംസ്ഥാനം നേരിട്ട രീതി കുറ്റമറ്റതും അഭിനന്ദനീയാര്‍ഹവുമാണെന്ന് കേന്ദ്ര സംഘം. ജനത്തെ രക്ഷപ്പെടുത്താനും പുനരധിവസിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നും സംഘത്തലവനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സ്പെഷല്‍ സെക്രട്ടറിയുമായ ബി.ആര്‍. ശര്‍മ മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചു. പ്രളയത്തില്‍ സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തിയ കേന്ദ്ര സംഘം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിക്കും.

പ്രളയക്കെടുതി നേരിട്ട പന്ത്രണ്ടു ജില്ലകളിവും സന്ദര്‍ശനം നടത്തിയ സംഘം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയും നടത്തി. ദുരിതാശ്വാസ ക്യാംപുകള്‍ സംബന്ധിച്ചും രക്ഷാപ്രവര്‍ത്തനം സംബന്ധിച്ചും ജനങ്ങളില്‍ നിന്നും ഒരു പരാതിയും ലഭിച്ചില്ല, ഇത് വിസ്മയിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. നാലു സംഘമായി തിരിഞ്ഞായിരുന്നു സംസ്ഥാനത്തെ പ്രളയക്കെടുതികളുടെ രൂക്ഷത സംഘം വിലയിരുത്തിയത്. പ്രളയത്തില്‍ തകര്‍ന്ന സ്ഥലങ്ങള്‍ നേരില്‍ക്കണ്ടും ജനത്തില്‍ നിന്നു നേരിട്ടു വിവരങ്ങള്‍ ശേഖരിച്ചുമായയിരുന്നു റിപോര്‍ട്ട് തയ്യാറാക്കിയത്.

 

സാലറി ചലഞ്ച്; സ്വന്തം പോസ്റ്റിലാണ് ഗോളടിക്കുന്നതെന്ന് ചെന്നിത്തലയ്ക്ക് എന്താണ് മനസിലാകാത്തത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍