UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓഖി ഫണ്ട് ചിലവഴിച്ചില്ല; പ്രളയദുരിതാശ്വാസത്തിൽ നിന്നും 143.54 കോടി വെട്ടിക്കുറച്ച് കേന്ദ്രം

തുക കുറച്ചാണ് ഖജനാവിലേക്ക്‌ കിട്ടിയതെന്ന് എസ്ഡിആർഎഫിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി പിഎച്ച്  കുര്യൻ സ്ഥിരീകരിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.  

ഓഖി ദുരിതാശ്വാസമായി അനുവദിച്ച തുക സംസ്ഥാന ദുരന്തനിവാരണനിധി (എസ്ഡിആർഎഫ്.)യിൽ  ചെലവഴിക്കാതെ ബാക്കി വന്നെന്ന് വ്യക്തമാക്കി കേരളത്തിന് പ്രഖ്യാപിച്ച പ്രളയദുരിതാശ്വാസത്തിൽ നിന്നും 143.54 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചു.  നേരത്തേ അനുവദിച്ച 600 കോടിയും ഓഖി ഫണ്ടിൽ ചെലവഴിക്കാതെയിരുന്ന 143.54 കോടിയും കുറച്ചാണ് ആഭ്യന്തരവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ 10-ന് ഇറക്കിയ ഉത്തരവിൽ പ്രഖ്യാപിച്ച 2304.85 കോടി  രൂപ  അനുവദിച്ചതെന്ന് മാതൃഭൂമി റിപ്പോർട്ട് പറയുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഡിസംബർ ആറിന് ചേർന്ന യോഗം ദേശീയ ദുരന്തനിവാരണനിധി (എൻഡിആർഎഫ്)യിൽ നിന്ന് കേരളത്തിന് 3048 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ  ഇതിൽ നിന്നാണ് നേരത്തേ അനുവദിച്ച 600 കോടിയും ഓഖി ഫണ്ടിൽ ചെലവഴിക്കാതെയിരുന്ന 143.54 കോടിയും വെട്ടിക്കുറച്ചത്.

തുക കുറച്ചാണ് ഖജനാവിലേക്ക്‌ കിട്ടിയതെന്ന് എസ്ഡിആർഎഫിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി പിഎച്ച്  കുര്യൻ സ്ഥിരീകരിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

എന്നാൽ എസ്.ഡി.ആർ.എഫിലേക്ക് മുൻവർഷം അനുവദിച്ചത് ചെലവഴിക്കാതെ കെട്ടിക്കിടക്കുന്നുണ്ടെങ്കിൽ അതുകുറച്ചാണ് പിന്നീട് കേന്ദ്രം തുക അനുവദിക്കുകയെന്ന് ധനമന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ഇത്തരത്തിൽ വെട്ടിച്ചുരുക്കിയ  തുക പിന്നീട് നൽകാറില്ലെന്നും അധികൃതർ പറയുന്നു.

ലോകബാങ്കും യു.എന്നും നടത്തിയ പഠന പ്രകാരം സംസ്ഥാനത്തിന് 31,000 കോടിയുടെ നഷ്ടം പ്രളയം മൂലം സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.  പ്രളയനഷ്ടത്തിന് 5616 കോടി രൂപ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പ്രത്യേക സഹായമായി 5000 കോടിയുടെ പാക്കേജും അഭ്യർഥിച്ചിരുന്നു. ഇതിനിടെയാണ് ഫണ്ടിലെ വെട്ടിച്ചുരുക്കൽ.  പ്രളയകാലത്ത് അനുവദിച്ച അരിക്കും മണ്ണെണ്ണയ്ക്കും 265. 74 കോടി കേന്ദ്രത്തിന് തിരിച്ചുനൽകേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അടുത്തിടെ പറഞ്ഞിരുന്നു.

ഒടുവിൽ കേന്ദ്രം കനിഞ്ഞു: കേരളം ചോദിച്ചത് 4800 കോടി; കിട്ടിയത് 3048.39 കോടി

‘നാലായിരം കുടുംബങ്ങളാണ് പട്ടിണിയാകാന്‍ പോകുന്നത്’; ഇന്നലെ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ കണ്ടത് വികാരനിര്‍ഭര രംഗങ്ങള്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍