UPDATES

ന്യൂസ് അപ്ഡേറ്റ്സ്

500 കോടി അനുവദിച്ച് കേന്ദ്രം; 20,000 കോടിയുടെ നഷ്ടമെന്ന് കേരളം, പ്രളയ മേഖലകള്‍ നിരീക്ഷിച്ച് പ്രധാനമന്ത്രി

ഇതിനുപുറമെ രാജ്യത്തെ വിവിധിയങ്ങളില്‍ നിന്നും അടിയന്തിരമായ ഭക്ഷ്യധാന്യങ്ങളും, മറ്റ് അവശ്യസാധനങ്ങളും അടിയന്തിരമായി എത്തിച്ചു നല്‍കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയും, പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കടുത്ത പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് കേന്ദ്ര സര്‍ക്കാരിന്റെ 500 കോടിയുടെ ഇടക്കാലാശ്വാസം. ദുരന്തം നേരിട്ട് വിലയിരുത്താനെത്താന്‍ കൊച്ചിയിലെത്തിയ പ്രധാനമന്ത്രി രാവിലെ മുഖ്യമന്ത്രി അടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു ഇടക്കാല ആശ്വാസം പ്രഖ്യാപിച്ചത്. പ്രളയത്തില്‍ സംസ്ഥാനത്ത് 20,000 കോടിയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. അടിയന്തിരമായി 2000 കോടി അനുവദിക്കണമെന്നുമായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം പ്രളയക്കെടുതി നേരിടുന്നതിന് നേരത്തെ 100 കോടിയുടെ സഹായം കേന്ദ്രം അനുവദിച്ചിരുന്നു. അതിനു പുറമെയാണ് ഇപ്പോള്‍ 500 കോടി കൂടി ഇടക്കാലാശ്വാസമായി അനുവദിച്ചിരിക്കുന്നത്.
ഇതിനുപുറമെ രാജ്യത്തെ വിവിധിയങ്ങളില്‍ നിന്നും അടിയന്തിരമായ ഭക്ഷ്യധാന്യങ്ങളും, മറ്റ് അവശ്യസാധനങ്ങളും അടിയന്തിരമായി എത്തിച്ചു നല്‍കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയും, പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു. 500 കോടിക്ക് പുറമെയാണിത്. കൊച്ചിയില്‍ ചേര്‍്ന്ന ഉന്നത് തല യോഗത്തില്‍ മുഖ്യമന്തി പിണറായി വിജയന്‍, കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങി മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

അതിനിടെ, രാവിലെ ദുരന്ത ബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ വ്യോമ നിരീക്ഷണം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും കടുത്ത മഴയും കാറ്റും മൂലം സാധിച്ചിരുന്നില്ല. എന്നാല്‍ മഴമാറിയതോടെ പ്രധാന മന്ത്രിയു സംഘവും വീണ്ടും ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിച്ചു.  മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരും അദ്ദേഹത്തിനൊപ്പം വിമാനത്തിലുണ്ടായിരുന്നു.  ആലുവ തൃശൂര്‍ ചാലക്കുടി മേഖലയിലായിരുന്നു പ്രധാന മന്ത്രിയുടെ സംഘം വ്യോമ നിരീക്ഷണം നടത്തിയത്. ചെങ്ങന്നൂര്‍ പത്തനംതിട്ട മേഖലകള്‍ സന്ദര്‍ശിക്കുമെന്നും അറിയിച്ചിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതോടെ ഒഴിവാക്കുകയായിരുന്നു.

കൊച്ചി നാവികസേനാ താവളത്തില്‍ മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമായിരന്നു പ്രധാനമന്ത്രി ദുരന്ത പ്രദേശങ്ങളില്‍ സന്ദര്‍ശനത്തിന് ഇറങ്ങിയത്. വെള്ളിയാഴ്ച രാത്രി 10.50 ഓടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരം എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങിയത്. പ്രത്യേക ഹെലികോപ്റ്ററില്‍ ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ പി സദാശിവവും കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ചേര്‍ന്ന് സ്വീകരിച്ചു. ഇന്ന് രാത്രി എട്ടരയോടെ അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍