UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെരിയാര്‍ തീരങ്ങളിലെ പ്രളയാഘാതം കുറയ്ക്കാന്‍ അണക്കെട്ടുകള്‍ക്കായെന്ന് മദ്രാസ് ഐഐടിയുടെ പഠനം

വെള്ളം തുറന്നുവിട്ട് അണക്കെട്ടുകളുടെ പ്രവര്‍ത്തനം ക്രമീകരിച്ചാലും പ്രളയത്തിന്റെ ആഘാതത്തില്‍ വലിയ മാറ്റം ഉണ്ടാകാൻ ഇടയായിരുന്നില്ല. 

സംസ്ഥാനത്ത് കനത്ത നാശം വിതച്ച പ്രളയത്തിന് കാരണമായത് അതി തീവ്ര മഴയെന്ന് മദ്രാസ് ഐഐടി യുടെ ശാസ്ത്രീയ പഠന റിപ്പോര്‍ട്ട്. വെള്ളപ്പൊക്കം രൂക്ഷമാക്കിയത് സംസ്ഥാനത്തെ ഡാം മാനേജ്മെന്റിലെ പിഴവാണെന്ന ആരോപണങ്ങളു പെരിയാര്‍ പരിസരത്തെ പ്രളയാഘാതം 33 ശതമാനം കുറയ്ക്കാനും അണക്കെട്ടുകള്‍ക്കായെന്നും പഠനം വിലയിരുത്തുന്നു. 17 അണക്കെട്ടുകളുള്ള പെരിയാര്‍ നദിയെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.  നേരത്തെ തന്നെ വെള്ളം തുറന്നുവിട്ട് അണക്കെട്ടുകളുടെ പ്രവര്‍ത്തനം ക്രമീകരിച്ചാലും പ്രളയത്തിന്റെ ആഘാതത്തില്‍ വലിയ മാറ്റം ഉണ്ടാകാൻ ഇടയായിരുന്നില്ല.

ആഗസ്ത് 15നും 17നും ഇടയിൽ പെയ്ത കനത്തമഴയാണ് താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിലാക്കിയത്. 145 വര്‍ഷത്തിനിടെ കിട്ടിയ അതിതീവ്ര മഴയായിരുന്നു പെയ്തത്.  അണക്കെട്ടുകൾ നേരത്തെ തുറന്ന് വിട്ടിരുന്നെങ്കിലും വെള്ളത്തിന്റെ അളവില്‍ കാര്യമായ കുറവുണ്ടാവില്ല. ലഭിച്ച മഴയുടെ അളവും മറ്റ് ഘടകങ്ങളും പരിഗണിക്കുമ്പോള്‍ പ്രളയാഘാതത്തിന്റെ 33 ശതമാനം അണക്കെട്ടുകളില്‍ വെള്ളം ശേഖരിക്കുന്നതുവഴി ഇല്ലാതായെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇടുക്കി അണക്കെട്ട് മുതല്‍ ആലുവ വരെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചും സര്‍വേ നടത്തിയുമായിരുന്നു മദ്രാസ് ഐഐടിയിലെ സിവില്‍ എന്‍ജിനിയറിങ് ഡിപ്പാര്‍ട്ട്‌മെന്റ് സംഘത്തിന്റെ പഠനം.  പ്രൊഫ. കെ പി സുധീറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.  യുഎസ് ആര്‍മി കോര്‍പ്‌സ് ഓഫ് എന്‍ജിനിയേഴ്‌സ് വികസിപ്പിച്ചതും ലോകത്തെ മികച്ചതുമായ ‘ഹൈഡ്രോളജിക് മോഡല്‍’ രീതി ഉൾപ്പെടെ ഇതിനായി ഉപയോഗിച്ചാതായും, സിഡബ്ല്യുസി, ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്നീ സ്ഥാപനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ക്കു പുറമെ സാറ്റലൈറ്റ് സഹായവും ലഭ്യമാക്കിയതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

പ്രളയത്തിന്റെ 100 ദിനം; കേരളം എങ്ങനെ പുനര്‍നിര്‍മ്മിക്കുമെന്നല്ല ശബരിമലയിലെ നടവരവ് കുറഞ്ഞോ എന്നതാണ് നമ്മുടെ ഏറ്റവും വലിയ പ്രശ്നം

മുതലമട ഒരു സൂചനയാണ്, ചൂഷണത്തിന്റെയും അവഗണനയുടെയും; ദുരിതം പേറുന്നവരില്‍ ആദിവാസിക്കുട്ടികളും

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍