UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രളയപുനരധിവാസം: മാധ്യമ വാർത്തകളിൽ വ്യക്തത തേടി ഹൈക്കോടതി, സർക്കാർ റിപ്പോർട്ട് സമർപ്പിക്കണം

പ്രളയപുനരധിവാസത്തിന് അർഹരായവരുടെ പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.

സംസ്ഥാനത്ത ബാധിച്ച മഹാ പ്രളയത്തിന് ശേഷമുള്ള സാഹചര്യങ്ങൾ‌ വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാറിന് ഹൈക്കോടതിയുടെ നിർദേശം. പ്രളയപുനരധിവാസത്തിൽ പാളിച്ചയുണ്ടെന്ന മാധ്യമ വാർത്തകളിൽ വ്യക്തത വരുത്തണമെന്നാണ് ഹൈക്കോടതിയുടെ ആവശ്യം. പുനരധിവാസം സംബന്ധിച്ച അപേക്ഷകളും സ്വീകരിച്ച നടപടികളും സംബന്ധിച്ച കണക്ക് വ്യക്തമാക്കാനാണ് കോടതി അവശ്യപ്പെട്ടിട്ടുള്ളത്.

പ്രളയപുനരധിവാസത്തിന് അർഹരായവരുടെ പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.
എല്ലാദിവസവും വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യുന്നുണ്ടെന്ന്. പ്രളയ പുനരധിവാസവുമായി ബന്ധപ്പെട്ട അപേക്ഷ ചാക്കിൽ കെട്ടി തള്ളിയ നിലയിൽ കണ്ടെത്തിയെന്ന പ്രചാരണം തെറ്റാണെന്നും സർക്കാർ ഹൈക്കോടതിയിൽ വിശദമാക്കി. ദുരന്തനിവാരണ അതോറിറ്റി മെമ്പറാണ് സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്.

എന്നാൽ, അർഹരായവരുടെ പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിൽ പുനരധിവാസ അപേക്ഷയിൽ നിന്ന് തിരസ്കരിക്കപ്പെട്ടവരുടെ വിശദാംശങ്ങൾ എവിടെ കിട്ടുമെന്ന് കോടതി ആരാഞ്ഞു. ഇത്തരം അതത് ജില്ലാ കളക്ടറുടെ വെബ്സൈറ്റിൽ ലഭ്യമാകുമെന്ന് ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി കോടതിയെ അറിയിച്ചു. ഇന്‍റർനെറ്റ് ഉപയോഗിക്കാൻ അറിയാത്തവർക്ക് വില്ലേജ് ഓഫീസിൽ രേഖകൾ ലഭ്യമാക്കുമെന്നും സർക്കാർ കോടതിയില്‍ അറിയിച്ചു.

 

ഇന്ത്യയുടെ ആകെ സമ്പത്തില്‍ പകുതിയും ഒരു ശതമാനം ആളുകളുടേത്, സാമൂഹ്യ വികസന സൂചികയില്‍ കേരളം മുന്നില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍